ബെയ്‌ജിങ്: ചൈനയിലെ തെക്ക്‌കിഴക്കൻ ഫുജിയാൻ പ്രവിശ്യയിൽ കൊവിഡ് വകഭേദം റിപ്പോർട്ട് ചെയ്‌തു. പുതുതായി 20 പേർക്കാണ് ഇത്തരത്തിൽ രോഗം സ്ഥിരീകരിച്ചത്. പുട്ട്യാൻ മേഖലയിൽ 19 പേർക്കും ക്വാൻഷോയിൽ ഒരാൾക്കുമാണ് ജനിതകമാറ്റം വന്ന കേസുകൾ റിപ്പോർട്ട് ചെയ്‌തത്. ഇതിൽ ഒരാൾക്ക് രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഇതുവരെ ആകെ 95,199 പേർക്ക് ജനിതകമാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചെന്നും 4,636 പേർ രോഗം ബാധിച്ച് മരിച്ചെന്നും നാഷണൽ ഹെൽത്ത് കമ്മിഷൻ വ്യക്തമാക്കി.
11,70,339 പേർ രോഗികളുമായി അടുത്ത സമ്പർക്കത്തിൽ വന്നിട്ടുണ്ടെന്നും 12,140 പേർ നിലവിൽ മെഡിക്കൽ ഒബ്‌സർവേഷനിലുണ്ടെന്നും എൻഎച്ച്സി അറിയിച്ചു. 883 പേരെ മെഡിക്കൽ ഒബ്‌സർവേഷനിൽ നിന്ന് മാറ്റിയിട്ടുണ്ടെന്നും എൻഎച്ച്സി വ്യക്തമാക്കി.
ചൈനയിൽ ഞായറാഴ്‌ച 46 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തേക്ക് തിരികെയെത്തുന്നവരിൽ നിന്നാണ് വീണ്ടും രോഗം വ്യാപനം സംഭവിക്കുന്നത്.
ALSO READ: സഹോദരൻ മൊബൈൽ ഫോൺ നൽകിയില്ല; മുംബൈയിൽ 16കാരി ആത്മഹത്യ ചെയ്‌തു