ETV Bharat / international

പുതിയ പ്രധാനമന്ത്രിയെ നിയമിച്ച് ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് - ദക്ഷിണ കൊറിയ

ബ്ലൂ ഹൗസ് കോംപ്ലക്സിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രിയായി കിം ബൂ-ക്യുമിനെ നിയമിച്ചു.

South South Korean President Moon Jae-in South Korean South Korean Prime Minister Prime Minister Kim Boo-kyum ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് ദക്ഷിണ കൊറിയ ദക്ഷിണ കൊറിയൻ പ്രധാനമന്ത്രിയായി കിം ബൂ-ക്യുമ്
പുതിയ പ്രധാനമന്ത്രിയെ നിയമിച്ച് ദക്ഷിണ കൊറിയൻ പ്രസിഡന്‍റ്
author img

By

Published : May 14, 2021, 6:17 PM IST

സിയോൾ: പുതിയ പ്രധാനമന്ത്രിയെയും മറ്റ് നാല് മന്ത്രിമാരെയും നിയമിച്ച് ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് മൂൺ ജെ-ഇൻ. കഴിഞ്ഞ മാസം മന്ത്രിസഭയുടെ അഞ്ച് വർഷത്തെ കാലാവധി അവസാനിക്കുകയായിരുന്നു. പ്രസിഡൻഷ്യൽ ബ്ലൂ ഹൗസ് കോംപ്ലക്സിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രിയായി കിം ബൂ-ക്യുമിനെ നിയമിച്ചു. സയൻസ് ആന്‍റ് ഐടി മന്ത്രിയായി ലിം ഹെ-സൂക്ക്, വ്യവസായ, ഊർജ മന്ത്രിയായി മൂൺ സങ് വൂക്ക്, തൊഴിൽ മന്ത്രിയായി അൻ ക്യുങ്-ഡുക്ക്, ഭൂമി, അടിസ്ഥാന സൗകര്യം, ഗതാഗത മന്ത്രിയായി നോഹ് ഹ്യോങ്- ഔക്കിനെയും നിയമിച്ചു.

Also Read: വീണ്ടും ജപ്പാന്‍; ഇന്ത്യയ്ക്ക് 18.5 ദശലക്ഷം യുഎസ് ഡോളർ അടിയന്തര സഹായം

ദക്ഷിണ കൊറിയയിലെ നാഷണൽ അസംബ്ലി തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് മൂൺ ജെ ഇന്നിന്‍റെ പാർട്ടിക്കായിരുന്നു വിജയം. മൂൺ ജെ ഇൻ നയിക്കുന്ന ഡെമോക്രാറ്റിക് പാർട്ടി ഉൾപ്പെടുന്ന സഖ്യം ആകെയുള്ള 300 സീറ്റുകളിൽ 180 സീറ്റുകളും നേടിയാണ് വിജയിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.