സിയോൾ: ദക്ഷിണ കൊറിയയിൽ പുതുതായി 146 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ കൊവിഡ് കേസുകൾ 9478 ആയി. ആകെ മരണം 144 ആയി. ശനിയാഴ്‌ച വരെ 4,811 പേരെയാണ് രോഗ നിയന്ത്രണ നിയന്ത്രണ കേന്ദ്രങ്ങളിൽ നിന്ന് വിട്ടയച്ചത്. ഡൈഗു സിറ്റിയിൽ മാത്രമായി പുതിയ 71 കേസുകൾ റിപ്പോർട്ട് ചെയ്‌തു. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് യാത്രക്കാർ അധികമായി വരുന്ന സിയോളിലെ മെട്രോപൊളിറ്റൻ പ്രദേശത്ത് ക്രമാനുഗതമായി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. 874 കേസുകളാണ് ഈ പ്രദേശത്ത് റിപ്പോർട്ട് ചെയ്‌തത്. അതേ സമയം ഗവൺമെന്‍റ് അതിർത്തികളിൽ പരിശോധന കർശനമാക്കി. അമേരിക്കയിൽ നിന്നെത്തിയ സ്വദേശികൾക്കും വിദേശ പൗരന്മാർക്കും രണ്ട് ആഴ്‌ചത്തെ കർശന ക്വറന്‍റൈൻ ഗവൺമെന്‍റ് ഏർപ്പെടുത്തി.
ദക്ഷിണ കൊറിയയിൽ 146 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു - മരണം 144
കൊവിഡ് മൂലമുള്ള ആകെ മരണം 144, സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 9,478 ആയി.