ETV Bharat / international

ഷാർജ ഭരണാധികാരിയുടെ മകൻ ശൈഖ് ഖാലിദ് ബിൻ സുൽത്താൻ ബിൻ മുഹമ്മദ് അന്തരിച്ചു - അബുദാബി

മരണത്തെ തുടർന്ന് യുഎഇയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

ഷാർജ ഭരണാധികാരിയുടെ മകൻ ശൈഖ് ഖാലിദ് ബിൻ സുൽത്താൻ ബിൻ മുഹമ്മദ് അന്തരിച്ചു
author img

By

Published : Jul 3, 2019, 12:57 AM IST

അബുദാബി: ഷാർജ ഭരണാധികാരിയുടെ മകൻ ശൈഖ് ഖാലിദ് ബിൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസമി അന്തരിച്ചു. 39 വയസായിരുന്നു. ലണ്ടനിൽ ജൂലൈ ഒന്നിനായിരുന്നു മരണം. ഇതേതുടർന്ന് യുഎഇയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകനാണ് അന്തരിച്ച ശൈഖ് ഖാലിദ് ബിൻ സുൽത്താൻ. ഷാര്‍ജ നഗരാസൂത്രണ സമിതിയുടെ ചെയര്‍മാന്‍ കൂടിയാണ് അന്തരിച്ച ശൈഖ് ഖാലിദ്. ഖബറടക്കം സംബന്ധിച്ച വിവരങ്ങൾ പിന്നീട് വ്യക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.

Intro:Body:

https://www.mathrubhumi.com/gulf/uae/shaikh-khalid-bin-sultan-son-of-sharjah-ruler-1.3921240

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.