ETV Bharat / international

ഇന്ത്യ -ചൈന അതിര്‍ത്തി പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് ചൈന - ചൈന

നയതന്ത്രതലത്തിലും സൈനികതലത്തിലും ചര്‍ച്ചകള്‍ നടത്താമെന്ന്‌ ചൈനീസ് വിദേശകാര്യ മന്ത്രാലയം.

Situation along LAC stable and controllable  can be resolved through dialogue: China  ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് ചൈന  ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം  ചൈന  China
ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് ചൈന
author img

By

Published : Jun 1, 2020, 10:16 PM IST

ബെംയ്‌ജിങ്‌: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ നിലവില്‍ സംഘര്‍ഷാവസ്ഥയില്ലെന്ന് ചൈന. ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്‌ത്‌ അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. നയതന്ത്രതലത്തിലും സൈനികതലത്തിലും ചര്‍ച്ചകള്‍ നടത്താമെന്നും മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ കുറച്ച്‌ ആഴ്‌ചകളായി ഇന്ത്യ -ചൈന അതിര്‍ത്തി പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.

സിക്കിം, കിഴക്കന്‍ ലഡാക്ക്‌ അതിര്‍ത്തി പ്രദേശങ്ങളിലും ഇരുവിഭാഗത്തിന്‍റെ സൈന്യം ഏറ്റുമുട്ടല്‍ സ്ഥിതിയില്‍ വരെയെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യ- ചൈന അതിര്‍ത്തി പ്രദേശത്ത് ഇന്ത്യന്‍ സൈന്യത്തിന്‍റെ പട്രോളിങ്‌ തടസപ്പെടുത്തിയെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ഇന്ത്യ -ചൈന പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ്‌ ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങളും ട്രംപിന്‍റെ സഹായം തള്ളി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.