ലാഹോർ: കള്ളപണ ഇടപ്പാട് കേസില്‍ ഷഹബാസ് ഷെരിഫ് അറസ്റ്റില്‍. പിഎംഎല്‍ - എന്‍ പാര്‍ട്ടി പ്രസിഡന്‍റാണ് അറസ്റ്റിലായ ഷഹബാസ് ഷെരിഫ്. ഏഴ് ബില്ല്യൺ രൂപയുടെ കള്ളപണ ഇടപാട് കേസില്‍ ലാഹോര്‍ ഹൈകോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. പാകിസ്ഥാൻ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫിന്‍റെ സഹോദരനാണ് ഷഹബാസ് ഷെരിഫ്.
പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ ദേശീയ തലത്തില്‍ പ്രതിഷേധം നടക്കുന്നതിനിടെയാണ് ദേശീയ അഴിമതി വിരുദ്ധ ബ്യൂറോ കള്ളപണ കേസില്‍ ഷഹബാസ് ഷെരിഫിനെ അറസ്റ്റ് ചെയ്യുന്നത്. കോടതി അങ്കണത്തിൽ വെച്ചാണ് പൊലീസ് ഷബാസ് ഷെരിഫിനെ അറസ്റ്റു ചെയ്തത്.
2008 മുതൽ 2018 വരെ പഞ്ചാബ് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്ന ഷഹബാസിനും കുടുംബത്തിനും എതിരെ ഇമ്രാൻ ഖാൻ സർക്കാർ കഴിഞ്ഞ ആഴ്ചയാണ് കള്ളപ്പണം വെളുപ്പിക്കൽ കേസ് ഫയൽ ചെയ്തത്.
വ്യാജ അക്കൗണ്ടിലൂടെ ഷഹബാസ് ഷെരിഫും മക്കളായ ഹംസ, സൽമാൻ എന്നിവരും കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കേസ്. ലാഹോര്‍ ഹൈകോടതിയുടെ രണ്ടംഗ ബഞ്ചാണ് ഷഹബാസ് ഷെരിഫിന്‍റെ ജാമ്യാപേക്ഷ തള്ളിയത്.