സിയോള്‍: ദക്ഷിണ കൊറിയയില്‍143 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 27,942 ആയി. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കേസുകളുടെ എണ്ണം നൂറിന് മുകളിലെത്തുന്നത്. സിയോളിലും സമീപ പ്രവിശ്യയായ ജിയോന്‍ഞ്ചിയിലുമാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. പുതുതായി സ്ഥിരീകരിച്ച കേസുകളില്‍ 52 പേര്‍ സിയോളില്‍ നിന്നും 34 പേര്‍ ജിയോന്‍ഞ്ചിയില്‍ നിന്നുമാണ്. വിദേശത്തുനിന്നെത്തിയ 15 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ മരണ നിരക്ക് 487 ആണ്. 1.74 ശതമാനമാണ് നിലവില്‍ രാജ്യത്തെ മരണ നിരക്ക്.
136 പേര്‍ കൂടി കഴിഞ്ഞ ദിവസം രോഗവിമുക്തി നേടിയതോടെ 25,404 പേര്‍ ഇതുവരെ രാജ്യത്ത് കൊവിഡില്‍ നിന്നും മുക്തി നേടി. 90.92 ശതമാനമാണ് ദക്ഷിണ കൊറിയയിലെ കൊവിഡ് മുക്തി നിരക്ക്. ജനുവരി 3 മുതല്‍ ഇതുവരെ 2.74 മില്ല്യണ്‍ ആളുകളിലാണ് കൊവിഡ് പരിശോധന നടത്തിയത്. ഇവരില്‍ 2,692,546 പേരുടെ പരിശോധനാഫലം നെഗറ്റീവായിരുന്നു.