മോസ്‌കോ : ഒമിക്രോൺ വകഭേദത്തിനെതിരെ സ്‌പുട്‌നിക് വാക്സിൻ 75 ശതമാനം ഫലപ്രദമെന്ന് റഷ്യ. ഗമാലേയ റിസർച്ച് സെന്‍റർ മേധാവി അലക്‌സാണ്ടർ ജിന്‍റ്‌സ്ബർഗ് ആണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
ആറ് മാസത്തിനുള്ളിൽ സ്‌പുട്‌നിക് ലൈറ്റ് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്ന ഒരാൾക്ക് ഒമിക്രോണിനെതിരായ സംരക്ഷണം 100 ശതമാനമായി വർധിക്കുമെന്നും എന്നാൽ റീവാക്‌സിനേഷൻ നടത്തിയില്ലെങ്കിൽ 56-57 ശതമാനമായി കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: മാധ്യമ സ്വാതന്ത്ര്യത്തിലും താലിബാൻ; അനുകൂലമായി മാത്രം വാർത്ത നൽകാൻ ഭീഷണി
ഒമിക്രോണിനെതിരെയുള്ള മറ്റ് വാക്സിനുകളുടെ ഫലപ്രാപ്തി 21 മടങ്ങ് കുറയുമ്പോൾ, സ്പുട്നിക്കിന്‍റേത് എട്ട് മടങ്ങ് മാത്രമാണ് കുറയുന്നത്. എങ്കിലും ഒമിക്രോൺ ബാധ തടയുന്നതിന് ഇത് മതിയാകുമെന്നും ജിന്‍റ്‌സ്ബർഗ് വ്യക്തമാക്കി.