മോസ്കോ: റഷ്യയിൽ 8,481 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 11.7 ലക്ഷം കടന്നു. രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേർക്കും ലക്ഷണങ്ങളില്ലെന്ന് ആരോഗ്യ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.
മോസ്കോയിൽ ഏറ്റവും കൂടുതൽ വർധനവ് കണ്ടെത്തിയത്. 2,308 പുതിയ കേസുകൾ മോസ്കോയിൽ രേഖപ്പെടുത്തി. സെന്‍റ് പീറ്റേഴ്‌സ്ബർഗിൽ 276 പുതിയ കേസുകളും സ്ഥിരീകരിച്ചു. ചുക്കോട്ട്ക സ്വയംഭരണ പ്രദേശത്ത് പുതിയ കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. റഷ്യയുടെ കൊവിഡ് മരണസംഖ്യ 20,722 ആണ്.