ETV Bharat / international

സിറിയ 24 വെടിനിർത്തൽ കരാർ ലംഘനങ്ങൾ നടത്തിയതായി റഷ്യ

author img

By

Published : Jan 27, 2021, 5:21 PM IST

കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് സിറിയ 24 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ നടത്തിയത്

Russia registers 24 ceasefire violations in Syria  വെടിനിർത്തൽ കരാർ ലംഘനം  റഷ്യൻ-തുർക്കി കമ്മീഷൻ  Russian-Turkish commission
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സിറിയ 24 വെടിനിർത്തൽ കരാർ ലംഘനങ്ങൾ നടത്തിയതായി റഷ്യ

മോസ്കോ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സിറിയ 24 വെടിനിർത്തൽ കരാർ ലംഘനങ്ങൾ നടത്തിയതായി സിറിയൻ വെടിനിർത്തൽ കരാർ ഉടമ്പടി നിരീക്ഷിക്കുന്ന റഷ്യൻ-തുർക്കി കമ്മീഷൻ അറിയിച്ചു. യുദ്ധം അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഗണിക്കുന്നതിനായി സംയുക്ത റഷ്യൻ-തുർക്കി കമ്മീഷന്‍റെ പ്രതിനിധി ഓഫീസിലെ റഷ്യൻ ഭാഗത്തുള്ള പ്രവിശ്യയിലാണ് 24 വെടിവയ്‌പ്പുകളും നടന്നിരിക്കുന്നത്. കൂടാതെ തുർക്കി ഭാഗത്തുള്ള പ്രവിശ്യയിൽ എട്ട് കരാർ ലംഘനവും സിറിയ നടത്തിയതായും റിപ്പോർട്ട് ഉണ്ട്. എന്നാൽ എട്ട് കരാര്‍ ലംഘനങ്ങള്‍ റഷ്യ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15 സ്ത്രീകളും 26 കുട്ടികളുമടക്കം 51 സിറിയൻ അഭയാർഥികൾ ജയ്ദെത്-യാബസ്, ടെൽ-കലാക്ക് ചെക്ക്പോസ്റ്റുകൾ വഴി ലെബനനിൽ നിന്ന് മടങ്ങിയെത്തിയതായും മന്ത്രാലയം റിപ്പോർട്ട് ചെയ്തു. അതോടൊപ്പം, അഭയാർഥികളൊന്നും ജോർദാനിൽ നിന്ന് സിറിയയിലേക്ക് തിരിച്ചുപോയിട്ടില്ലെന്നും റിപ്പോർട്ടുകള്‍ ഉണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.