മോസ്കോ: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ റഷ്യയിൽ 9,859 കൊവിഡ് -19 കേസുകൾ രജിസ്റ്റർ ചെയ്തു. മോസ്കോയിലെ മൊത്തം കൊവിഡ് ബാധിതർ 1,204,502 ആയി ഉയർന്നു.
2,884 പുതിയ പോസിറ്റീവ് കേസുകൾ രജിസ്റ്റർ ചെയ്ത മോസ്കോയിലാണ് ഏറ്റവും വലിയ വർദ്ധനവ് കണ്ടെത്തിയത്. സെന്‍റ് പീറ്റേഴ്‌സ്ബർഗിൽ 358 പുതിയ കേസുകൾ സ്ഥിരീകരിച്ചു. മരണസംഖ്യ 21,251 ആയി. കഴിഞ്ഞ ദിവസം 5,563 കൊറോണ വൈറസ് രോഗികൾ സുഖം പ്രാപിച്ചു.