ETV Bharat / international

അഫ്‌ഗാനിസ്ഥാനില്‍ ബോംബ് സ്‌ഫോടനം; ആറ് പേർ മരിച്ചു - ദയാക് ജില്ല

എട്ട് പേർക്ക് പരിക്കേറ്റു. ജഗാട്ടു ജില്ലയിൽ ശനിയാഴ്ച ഉച്ചക്കാണ് സംഭവം

Afghan civilians  bomb kills 6 Afghan civilians  Roadside bomb  Roadside bomb kills 6  Wahidullah Jamazada  Ghazni province  കാബൂൾ  അഫ്ഗാനിസ്ഥാൻ  ജഗാട്ടു ജില്ല  ഗവർണറുടെ വക്താവ് വാഹിദുള്ള ജമാസദ  ദയാക് ജില്ല  അസ്ര ജില്ല
കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ബോംബ് പൊട്ടിത്തെറിച്ച് ആറ് പേർ മരിച്ചു
author img

By

Published : Jul 12, 2020, 7:33 AM IST

കാബൂൾ: കിഴക്കൻ അഫ്‌ഗാനിസ്ഥാനില്‍ ബോംബ് പൊട്ടിത്തെറിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആറ് പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. ജഗാട്ടു ജില്ലയിൽ ശനിയാഴ്ച ഉച്ചക്കാണ് സ്‌ഫോടനം നടന്നത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന് പിന്നിൽ താലിബാൻ കലാപകാരികളാണെന്ന് പ്രവിശ്യയിലെ ഗവർണറുടെ വക്താവ് വാഹിദുള്ള ജമാസദ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച ദയാക് ജില്ലയിൽ സമാന രീതിയിൽ നടന്ന ആക്രമണത്തിൽ ജില്ലാ പൊലീസ് മേധാവിയും രണ്ട് അംഗരക്ഷകരും കൊല്ലപ്പെട്ടിരുന്നു. അതേസമയം കിഴക്കൻ ലോഗർ പ്രവിശ്യയിലെ അസ്ര ജില്ലയിലെ സൈനിക ചെക്ക്‌പോസ്റ്റുകൾക്ക് നേരെ വെള്ളിയാഴ്ച താലിബാൻ നടത്തിയ ആക്രമണത്തെ അഫ്‌ഗാന്‍ സൈനികർ തടഞ്ഞുവെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിൽ എട്ട് താലിബാൻ ഭീകരര്‍ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.