ETV Bharat / international

വ്‌ളാഡിമിർ പുടിൻ അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കും

നിക്ഷേപം പരിരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കരാർ ഉൾപ്പെടെ 2021ൽ റഷ്യയും ഇന്ത്യയും നിരവധി ഉഭയകക്ഷി കരാറുകളിൽ ഒപ്പുവെക്കാൻ സാധ്യതയുണ്ടെന്നും ഇന്ത്യയിലെ റഷ്യൻ അംബാസഡർ.

author img

By

Published : Dec 21, 2020, 7:23 PM IST

Putin may visit India in first half of 2021  says Russian envoy  Putin may visit India  വ്‌ളാഡിമിർ പുടിൻ അടുത്ത വർഷം ആദ്യം ഇന്ത്യ സന്ദർശിച്ചേക്കും  വ്‌ളാഡിമിർ പുടിൻ  ഇന്ത്യയിലെ റഷ്യൻ അംബാസഡർ നിക്കോളായ് കുഡാഷെവ്
വ്‌ളാഡിമിർ പുടിൻ

മോസ്കോ: റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ അടുത്ത വർഷം തുടക്കത്തിൽ ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് ഇന്ത്യയിലെ റഷ്യൻ അംബാസഡർ നിക്കോളായ് കുഡാഷെവ്. കൊവിഡ് പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ സന്ദർശിക്കുക സാധ്യമല്ല. കൊവിഡിനെ തുടർന്ന് മുഖാമുഖ ചർച്ചകളും നടക്കാതെയായി. പക്ഷേ റഷ്യൻ- ഇന്ത്യൻ രാഷ്ട്രീയ- സാമ്പത്തിക സഹകരണത്തിന് യാതൊരു കോട്ടവും വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒക്ടോബറിൽ നടക്കേണ്ടതായിരുന്ന ഏറെ പ്രധാനപ്പെട്ട ഉച്ചകോടി പരസ്പര ധാരണയിൽ അടുത്ത വർഷം വരെ നീട്ടിവെക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. കൂടാതെ അർമേനിയ, ബെലാറസ്, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന യുറേഷ്യൻ ഇക്കണോമിക് യൂണിയൻ (ഇഎഇയു) ഇന്ത്യയുമായി അടുത്ത വർഷം ഒരു സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടാൻ തയ്യാറാണെന്നും റഷ്യൻ അംബാസഡർ അറിയിച്ചിട്ടുണ്ട്. നിക്ഷേപം പരിരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കരാർ ഉൾപ്പെടെ 2021ൽ റഷ്യയും ഇന്ത്യയും നിരവധി ഉഭയകക്ഷി കരാറുകളിൽ ഒപ്പുവെക്കാൻ സാധ്യതയുണ്ടെന്നും കുഡാഷെവ് കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.