കാബൂൾ: ആഭ്യന്തരയുദ്ധം അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് നടക്കുന്ന അഫ്ഗാന്‍ -താലിബാന്‍ അനുരഞ്ജന ചർച്ചയിൽ പങ്കെടുക്കാൻ യുഎസ് പ്രത്യേക പ്രതിനിധി സൽമൈ ഖലീൽസാദ് ദോഹയിലേക്ക് പുറപ്പെട്ടു. ഖത്തറിന്‍റെ മധ്യസ്ഥതയില്‍, യുഎസ് സാന്നിധ്യത്തിലാണ് ചര്‍ച്ചകള്‍ നടക്കുക. കഴിഞ്ഞ 20 ദിവസങ്ങളിൽ പലതവണ വിഷയത്തിൽ ചർച്ച നടത്തിയിട്ടുണ്ടെങ്കിലും കരാറിലെത്തിയിട്ടില്ലാത്തതിനാൽ ചർച്ചകളിൽ ഒരു മധ്യസ്ഥനെ ആവശ്യമുണ്ടെന്ന് വിമർശകർ അഭിപ്രായപ്പെട്ടിരുന്നു. ചര്‍ച്ചയില്‍ അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മില്‍ കരാറിലെത്തിയാല്‍ 19 വര്‍ഷമായി തുടരുന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് അന്ത്യമാകും.
അഫ്‌ഗാൻ സമാധാന ചർച്ചയിൽ പുരോഗതി പ്രതീക്ഷിക്കുന്നതായി യുഎസ് പ്രതിനിധി - സൽമൈ ഖലീൽസാദ്
ചര്‍ച്ചയില്‍ അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മില്‍ കരാറിലെത്തിയാല്‍ 19 വര്‍ഷമായി തുടരുന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് അന്ത്യമാകും.