ഇസ്ലാമാബാദ്: പാക് അന്താരാഷ്‌ട്ര വിമാന കമ്പനിയുടെ (പിഐഎ) 46 ഓളം വിമാനങ്ങൾ ആളില്ലാതെ സഞ്ചരിച്ചെന്ന് മാധ്യമ റിപ്പോർട്ട്. 2016-17 ലാണ് ഇസ്ലാമാബാദിൽ നിന്ന് ആളില്ലാതെ വിമാനം പുറപ്പെട്ടത്.
ഓഡിറ്റ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പില്‍ നിന്നാണ് ഇത്തരം വിമാനങ്ങളുടെ വിവരം മാധ്യമങ്ങൾക്ക് ലഭിച്ചത്. എന്നാല്‍ പ്രശ്നം ഔദ്യോഗിക രേഖകളില്‍ അശ്രദ്ധമായാണ് സൂചിപ്പിച്ചിരിക്കുന്നതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. 180 മില്യൺ നഷ്‌ടമുണ്ടായതായി റിപ്പോട്ടിൽ പറയുന്നു.
ഉംറ, ഹജ്ജ് ആവശ്യങ്ങൾക്കായുള്ള വ്യോമപാത വഴി 36 ൽ അധികം വിമാനങ്ങളാണ് ആളില്ലാതെ സഞ്ചരിച്ചത്.