ETV Bharat / international

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിക്ക് രാജ്യം വിടുന്നതിന് വിലക്ക്

ഇമ്രാൻ ഖാന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തന്നെ രാഷ്ട്രീയമായി വേട്ടയാടുകയാണെന്ന് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി.

യൂസഫ് റാസാ ഗിലാനി
author img

By

Published : Feb 6, 2019, 11:12 PM IST

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനിക്ക് രാജ്യം വിടുന്നതിന് വിലക്ക്. അഴിമതി കേസില്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ അന്വേഷണം നേരിടുന്നെന്ന് കാണിച്ചാണ് നടപടി.

രാജ്യാന്തര ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി സിയോളിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ ഗിലാനിയെ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. ബന്ധപ്പെട്ട ജഡ്ജുമാരെ അറിയിച്ചായിരുന്നു തന്‍റെ യാത്രയെന്നും തന്‍റെ അടിസ്ഥാനപരമായ മനുഷ്യാവകാശം നിഷേധിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തന്നെ രാഷ്ട്രീയമായി വേട്ടയാടുകയാണെന്നും ഗിലാനി ആരോപിച്ചു.

മള്‍ട്ടിമില്യണ്‍ അഴിമതി കേസിലാണ് യൂസഫ് റാസാ ഗിലാനിയും 25 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അന്വേഷണം നേരിടുന്നത്. കേസില്‍ കഴിഞ്ഞ വര്‍ഷം കറാച്ചിയിലെ അഴിമതി വിരുദ്ധ കോടതി പദവി ദുരുപയോഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു.

Intro:Body:

മുൻ പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനിക്ക് രാജ്യം വിടുന്നതിന് വിലക്ക്. അഴിമതി കേസിൽ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ അന്വേഷണം നേരിടുന്നെന്ന് കാണിച്ചാണ് നടപടി.

രാജ്യാന്തര ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി സിയോളിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തിയ ഗിലാനിയെ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. ബന്ധപ്പെട്ട ജഡ്ജുമാരെ അറിയിച്ചായിരുന്നു യാത്രയെന്നും തന്‍റെ അടിസ്ഥാനപരമായ മനുഷ്യാവകാശം ലംഘിച്ചപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇമ്രാൻ ഖാൻ സർക്കാർ തന്നെ രാഷ്ട്രീയമായി വേട്ടയാടുകയാണെന്നും ഗിലാനി ആരോപിച്ചു

മള്‍ട്ടിമില്ല്യണ്‍ അഴിമതി കേസിലാണ് യൂസഫ് റാസാ ഗിലാനിയും 25 സർക്കാർ ഉദ്യോഗസ്ഥരും  അന്വേഷണം നേരിടുന്നത്. കേസിൽ കഴിഞ്ഞ വർഷം  കാറാച്ചിയിലെ അഴിമതി വിരുദ്ധ കോടതി പദവി ദുരപയോഗത്തിനുള്‍പ്പടെയുളള ചാർജുകള്‍ ഇവർക്കെതിരെ ചുമത്തിയിരുന്നു

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.