ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ 11 പുതിയ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 352 ആയി. പാകിസ്ഥാനില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 800 ആയി. അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 11 കേസുകളിൽ ഏഴെണ്ണം കറാച്ചിയിലാണ് റിപ്പോർട്ട് ചെയ്തത്. സിന്ധിന് പുറത്ത്, കിഴക്കൻ പ്രവിശ്യയായ പഞ്ചാബിൽ 225 കേസുകൾ റിപ്പോർട്ട് ചെയ്തു. ബലൂചിസ്ഥാനിൽ 108 കേസുകളും വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്‌തുന്‍ഖ്വയില്‍ 31 ഉം തലസ്ഥാനമായ ഇസ്ലാമാബാദിൽ 11 കേസുകളും ഇതുവരെ റിപ്പോർട്ട് ചെയ്തു. കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ 15 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഷായുടെ സന്ദേശത്തെത്തുടർന്ന്, കറാച്ചിയിലെ വിവിധ പ്രദേശങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർ തെരുവുകളിൽ പട്രോളിംഗ് ആരംഭിച്ചു.
കൊവിഡ് 19; പാകിസ്ഥാനില്‍ അഞ്ച് മരണം
11 കേസുകളിൽ ഏഴെണ്ണം കറാച്ചിയിലും ബലൂചിസ്ഥാനിൽ 108 കേസുകളും വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്‌തുന്‍ഖ്വയില്‍ 31 ഉം തലസ്ഥാനമായ ഇസ്ലാമാബാദിൽ 11 കേസുകളും ഇതുവരെ റിപ്പോർട്ട് ചെയ്തു.