മുസാഫറാബാദ്: പാകിസ്ഥാൻ അധിനിവേശ കശ്‌മിരിലെ തെരഞ്ഞെടുപ്പ് നീട്ടിവക്കാൻ നിർദേശിച്ച് പാകിസ്ഥാൻ കൊറോണ വൈറസ് മോണിറ്ററിംഗ് സമിതി. രണ്ട് മാസത്തേക്ക് തെരഞ്ഞെടുപ്പ് നീട്ടിവക്കാനാണ് സമിതി നിർദേശിച്ചത്. രാജ്യത്ത് കൊവിഡ് രോഗബാധ വർധിക്കുന്ന സാഹചര്യത്തിലാണ് സമിതിയുടെ തീരുമാനം. തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സമ്മേളനങ്ങളും വലിയ ജനക്കൂട്ടങ്ങളും സാഹചര്യം മോശമാക്കുമെന്നും സമിതി നിർദേശിക്കുന്നു.
അധിനിവേശ കശ്‌മീരിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷനാണ് എൻസിഒസി കത്തയച്ചത്. ഈ വർഷം സെപ്‌റ്റംബറോടെ അധിനിവേശ കശ്‌മീരിലെ ഒരു മില്യൺ പേരെ വാക്‌സിനേഷന് വിധേയമാക്കുമെന്നും കത്തിൽ പറയുന്നു. ജൂലൈ 29നാണ് കശ്‌മീർ അസംബ്ലിയുടെ കാലാവധി അവസാനിക്കുന്നത്. എന്നാൽ ഇതുവരെ തെരഞ്ഞെടുപ്പിനെ സംബന്ധിക്കുന്ന ഷെഡ്യൂൾ പുറത്തുവിട്ടിട്ടില്ലെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
READ MORE: പാകിസ്ഥാനിൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് ലാഹോറിൽ