ഇസ്ലാമാബാദ്: വടക്കൻ വസീറിസ്ഥാനിലെ ഖൈബർ പഖ്‌തുൻഖ്വ പ്രവിശ്യയിൽ നടന്ന ഇന്‍റലിജൻസ് ബേസ്‌ഡ് ഓപ്പറേഷനിൽ (ഐബിഒ) പാക് സൈനികനും രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടതായി ഇന്‍റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്‌പിആർ) അറിയിച്ചു. മരിച്ച തീവ്രവാദികൾ പാക് നിരോധിത സംഘടനയായ തെഹ്‌രീക്-ഇ-താലിബാൻ (ടിടിപി) വിഭാഗത്തിൽ പെട്ടവരാണെന്നും ഐഎസ്‌പിആർ കൂട്ടിച്ചേർത്തു.
Also Read: താലിബാനെതിരെ തിരിച്ചടിച്ച് അഫ്ഗാന്‍ സേന; ആറ് താലിബാന്‍ തീവ്രവാദികൾ കൊല്ലപ്പെട്ടു
കഴിഞ്ഞയാഴ്‌ച തുർബത്തിന് സമീപം നടന്ന ഭീകരാക്രമണത്തിൽ പാകിസ്ഥാൻ ആർമി സൈനികൻ കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ രാജ്യത്തെ സൈനിക നിയന്ത്രണരേഖയിലും പാകിസ്ഥാൻ-അഫ്‌ഗാൻ അതിർത്തിയിലും കൂടുതൽ സന്നദ്ധതയോടെ പ്രവർത്തിക്കണമെന്നും പാകിസ്ഥാൻ ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ഖമർ ബജ്‌വ അറിയിച്ചു.
റാവൽപിണ്ടിയിലെ ജനറൽ ആസ്ഥാനത്ത് നടന്ന 78-ാമത് ഫോർമേഷൻ കമാൻഡേഴ്‌സ് കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.