ETV Bharat / international

പാക് തലസ്ഥാനത്ത് പതിനായിരങ്ങള്‍; ആസാദി മാര്‍ച്ച് ശക്തിപ്പെടുന്നു

author img

By

Published : Nov 2, 2019, 8:57 AM IST

ഇമ്രാന്‍ ഖാന്‍ രാജവയ്‌ക്കണമെന്ന് ആവശ്യപ്പട്ട് പ്രതിപക്ഷ കക്ഷികള്‍ സമരം ആരംഭിച്ചിട്ട് ആഴ്‌ചകളായി. പതിനായിരക്കണക്കിന് സമരക്കാന്‍ ഇസ്ലാമാബാദില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ രാജിവയ്‌ക്കില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

പാക് തലസ്ഥാനത്ത് പതിനായിരങ്ങള്‍; ആസാദി മാര്‍ച്ച് ശക്‌തിപ്പെടുന്നു

ഇസ്‌ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി നടത്തുന്ന പ്രതിഷേധം ശക്തി പ്രാപിക്കുന്നു. തലസ്ഥാന നഗരമായ ഇസ്ലാമാബാദില്‍ പതിനായിരങ്ങളാണ് സര്‍ക്കാര്‍ വിരുദ്ധ പ്രകടനത്തിന് അണിനിരന്നിരിക്കുന്നത്. ജംയ്യത്തുല്‍ ഉലമാ ഇസ്ലാം (ഫസല്‍) നേതാവ് ഫസല്‍ ഉര്‍ റഹ്‌മാന്‍റെ നേതൃത്വത്തിലാണ് പ്രതിപക്ഷരകക്ഷികള്‍ ഒന്നിച്ചിരിക്കുന്നത്. ഇമ്രാന്‍ ഖാന്‍ സ്ഥാനമൊഴിയാതെ പിന്‍മാറില്ലെന്ന നിലപാടിലാണ് സമരക്കാര്‍.

പ്രതിഷേധവുമായി പാകിസ്ഥാന്‍ ജനത
ആസാദി മാര്‍ച്ച്  ഇമ്രാന്‍ ഖാന്‍  പാകിസ്ഥാന്‍ പ്രതിപക്ഷ മാര്‍ച്ച്  Pakistan latest news  azadi march in pakistan latest news  pakistan protest latest news
പ്രതിഷേധവുമായി ജനങ്ങള്‍
സാമ്പത്തീക പ്രതിസന്ധിയും, തൊഴിലില്ലായ്‌മയും രൂക്ഷമായ രാജ്യത്ത് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് സര്‍ക്കാരിനെതിരെ ജനകീയ പ്രതിഷേധങ്ങള്‍ ഉടലെടുത്തത്. പിന്നാലെ 'ആസാദി' അഥവാ സ്വാതന്ത്ര്യം എന്ന പേരിട്ട് സമരം പ്രതിപക്ഷം ഏറ്റെടുത്തു. പ്രധാന പ്രതിപക്ഷകക്ഷിയായ ജെ.യു.ഐക്ക് കീഴില്‍ മറ്റ് പാര്‍ട്ടികളും നിരന്നതോടെയാണ് സമരത്തിന്‍റെ മുഖം മാറിയത്. ആ പ്രക്ഷോഭമാണ് തലസ്ഥാനനഗരിയില്‍ പതിനായിരങ്ങള്‍ ഒത്തുചേരുന്ന തലത്തിലേക്ക് എത്തിയത്. എന്തൊക്കെ തരത്തിലുള്ള പ്രക്ഷോഭം നടന്നാലും രാജി വയ്‌ക്കില്ലെന്ന് നിലപാടിലാണ് ഇമ്രാന്‍ ഖാന്‍. സൈന്യം തന്‍റെ ഒപ്പമുണ്ടെന്ന് ഖാന്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. എന്നാല്‍ ആ പ്രസ്താവന സമരത്തിന് പുതിയ കാരങ്ങള്‍ നല്‍കി. രാജ്യത്ത് ഭരണം നിയന്ത്രിക്കുന്നത് സൈന്യമാണെന്ന ആരോപണവുമായി ആസാദി സമരം വീണ്ടും ശക്‌തിപ്പെട്ടു. "ജനങ്ങളുെട പ്രതിനിധികള്‍ക്ക് മാത്രമാണ് ഭരണം നടത്താന്‍ അവകാശമുള്ളത്, മറ്റൊരു വിഭാഗത്തിനും അത് സ്വാതന്ത്രമില്ല, അവകാശവുമില്ല" സൈന്യത്തിന്‍റെ പേരെടുത്തു പറയാതെ പ്രതിപക്ഷ നേതാവ് ഫസല്‍ റഹ്മാന്‍ അഭിപ്രായപ്പെട്ടു. വരുന്ന മൂന്ന് ദിവസം നിലവിലുള്ള പ്രതിഷേധമാര്‍ഗം തുടരാനാണ് നേതാക്കളുെട തീരുമാനം. ശേഷവും ഇമ്രാന്‍ തല്‍സ്ഥാനത്ത് തുടരുകയാണെങ്കില്‍ സമരത്തിന്‍റെ മുഖം മാറുമെന്നും നേതാക്കള്‍ അറിയിച്ചു.

സമരത്തിന് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ നേതാക്കള്‍

ആസാദി മാര്‍ച്ചിനെത്തിയ പൊതുജനങ്ങള്‍
അതേസമയം സമരത്തിന് നേരെ തന്ത്രപരമായി നിലപാടാണ് ഖാന്‍ സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. പ്രതിഷേധങ്ങള്‍ക്ക് നേരെ യാതൊരു നടപടിയും എടുക്കരുതെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. "നിങ്ങള്‍ സമരം നടത്തിക്കൊള്ളൂ, അതിനുള്ള സ്വാതന്ത്രം നിങ്ങള്‍ക്കുണ്ട് നമ്മുടെ ഭരണഘടനയുടെ ഭാഗമാണത്. എന്നാല്‍ സമരം സമാധാനപരമായിരിക്കണം, ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങള്‍ നടക്കുകയാണെങ്കില്‍ സ്ഥിതിഗതികള്‍ മാറും" - ഇമ്രാന്‍ ഖാന്‍ പ്രതികപക്ഷത്തോടായി പറഞ്ഞു. നിങ്ങളുടെ പക്കലുള്ള ഭക്ഷണസാധനങ്ങള്‍ തീര്‍ന്നാല്‍ പറയണം, സര്‍ക്കാര്‍ ഭക്ഷണം എത്തിച്ചു തരുമെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.ഇത്തരം പ്രസ്താവനകള്‍ സമരങ്ങളെ ഇമ്രാന്‍ ഖാന്‍ അവഗണിക്കുകയാണെന്ന സൂചനകളാണ് നല്‍കുന്നത്. ഒപ്പം സൈന്യത്തിന്‍റെ പിന്തുണ തനിക്കുണ്ടെന്ന് പരസ്യമായി പ്രഖാപിക്കുക കൂടി ചെയ്‌തതോടെ, ഇമ്രാന്‍ ഖാന്‍ രാജിവയ്‌ക്കില്ലെന്ന് ഉറപ്പാണ്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.