തന്‍റെ ഭരണകാലത്ത് ഇന്ത്യയില്‍ ഭീകരാക്രമണം നടത്താൻ ജെയ്ഷെ മുഹമ്മദിനെ പാക് ഇന്‍റലിജൻസ് ഉപയോഗിച്ചിരുന്നതായി പാകിസ്ഥാൻ മുൻ പ്രസിഡന്‍റ് പെര്‍വേസ് മുഷറഫ്. പാകിസ്ഥാൻ മാധ്യമമായ ഹം ന്യൂസ് ജേര്‍ണലിസ്റ്റ് നദീംമാലികുമായി ഫോണിലൂടെ നടത്തിയ ഇന്‍റര്‍വ്യുവിലാണ് മുഷറഫിന്‍റെ വെളിപ്പെടുത്തല്‍.
2003 ഡിസംബറില്‍ ജെയ്ഷെ മുഹമ്മദ് തന്നെ രണ്ട് തവണ കൊല്ലാൻശ്രമിച്ചുവെന്നും മുഷറഫ് പറഞ്ഞു. ഇത്രയധികം ആക്രമണങ്ങല്‍ നടത്തിയിട്ടും എന്തുകൊണ്ട് ബീകരസംഘടനക്കെതിരെ നടപടിയെടുത്തില്ലെന്ന ചോദ്യത്തിന് അന്ന് സാഹചര്യങ്ങള്‍ വ്യത്യസ്തമായിരുന്നുവെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. മാത്രമല്ല ഇക്കാര്യം വേണ്ടത്ര ഗൗരവമായി എടുത്തില്ലെന്നും മുഷറഫ് പറഞ്ഞു.