ഇസ്ലാമബാദ്: രാജ്യത്ത് ഭാഗിക ലോക്ക് ഡൗൺ പ്രഖ്യാപിച്ച് പാക് സര്‍ക്കാര്‍. തലസ്ഥാനമായ ഇസ്ലാമബാദിലടക്കം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ശതമാനത്തിനും മുകളിൽ എത്തിയതിന് പിന്നാലെയാണ് നടപടി. രാജ്യത്തെ നിലവിലെ കൊവിഡ് സാഹചര്യം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഗുരുതരമാണെന്ന് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു.
ഇന്ന് 4,525 പേർക്കാണ് രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 6,59,116 ആയി ഉയർന്നു. അതേസമയം രാജ്യത്ത് 41 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 14,256 ആയി.