ETV Bharat / international

തീവ്രവാദം: മദ്രസകളെ നിയന്ത്രിക്കാന്‍ പാക് സര്‍ക്കാര്‍ - പാഠ്യപദ്ധതി സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനാണ് നീക്കം

രാജ്യത്തെ 100 ഓളം മദ്രസകളില്‍ ഭീകരവാദ ക്ലാസുകള്‍ നടക്കുന്നെന്നാണ് സര്‍ക്കാര്‍ കണക്ക്. മദ്രസകളിലെ പാഠ്യപദ്ധതി സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനാണ് നീക്കം

മദ്രസകളെ നിയന്ത്രിക്കാന്‍ പാക് സര്‍ക്കാര്‍
author img

By

Published : Apr 30, 2019, 3:01 AM IST

ഇസ്ലാമാബാദ്: രാജ്യത്തെ മദ്രസകളെ സര്‍ക്കാര്‍ നിയന്ത്രിത മുഖ്യധാരാ വിദ്യാഭ്യാസ സംവിധാനത്തിലേക്ക് മാറ്റാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ശ്രമമാരംഭിച്ചു. തീവ്രവാദ ആശയങ്ങള്‍ പടരുന്നത് തടയാനെന്നാണ് വിശദീകരണം. സ്വന്തം മണ്ണില്‍ വളരുന്ന തീവ്രവാദ സംഘടനകളെ നിയന്ത്രിക്കാന്‍ പാകിസ്ഥാന്‍റെ മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായതിന് പിന്നാലെയാണ് നടപടി.

പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 30,000 മദ്രസകളെയും വിദ്യാഭ്യാസ വകുപ്പിന്‍റെ നിയന്ത്രണത്തിലാക്കും. നിലവിലത്തെ പാഠ്യപദ്ധതികളില്‍ മാറ്റം വരുത്തുന്ന കാര്യമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. വിദ്വേഷ ചിന്താഗതികള്‍ ഒഴിവാക്കാനും ഇതര മതങ്ങളെ ബഹുമാനിക്കുവാനും വിദ്യാര്‍ഥികളെ ബോധവാന്മാരാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തെ 100 ഓളം മദ്രസകളില്‍ തീവ്രവാദ ആശയങ്ങള്‍ പഠിപ്പിക്കുന്നുവെന്നാണ് സര്‍ക്കാര്‍ കണക്ക്.

Intro:Body:

തീവ്രവാദം ഒഴിവാക്കാന്‍ മദ്രസ്സകളെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരുമെന്ന്‌ പാകിസ്‌താന്‍

By Web Team

First Published 29, Apr 2019, 10:46 PM IST

HIGHLIGHTS

30,000 മദ്രസ്സകളില്‍ 100 എണ്ണത്തിലാണ്‌ തീവ്രവാദം സംബന്ധിച്ച പാഠ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന്‌ മേജര്‍ ജനറല്‍ ആസിഫ്‌ ഗഫൂര്‍ പറഞ്ഞു.

ഇസ്ലാമാബാദ്‌: തീവ്രവാദത്തെ നേരിടാന്‍ മദ്രസ്സകളെ മുഖ്യധാരാ വിദ്യാഭ്യാസ സംവിധാനത്തിലേക്ക്‌ കൊണ്ടുവരാനൊരുങ്ങി പാകിസ്‌താന്‍. പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 30,000 മദ്രസ്സകളെയും വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്ന്‌ ഔദ്യോഗികവക്താവ്‌ അറിയിച്ചു.

30,000 മദ്രസ്സകളില്‍ 100 എണ്ണത്തിലാണ്‌ തീവ്രവാദം സംബന്ധിച്ച പാഠ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന്‌ മേജര്‍ ജനറല്‍ ആസിഫ്‌ ഗഫൂര്‍ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്‌ കീഴില്‍ കൊണ്ടുവന്ന്‌ മദ്രസ്സകളിലെ പാഠ്യക്രമം മാറ്റുന്ന കാര്യമാണ്‌ ഇപ്പോള്‍ ആലോചിക്കുന്നത്‌. വിദ്വേഷപ്രസംഗത്തിനുള്ള അവസരങ്ങള്‍ ഇല്ലാതാക്കുകയും മറ്റ്‌ മതങ്ങളെയും ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കുകയും ചെയ്യാനാണ്‌ സര്‍ക്കാരിന്റെ പദ്ധതി.

പദ്ധതിക്കാവശ്യമായ ഫണ്ട്‌ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്‌. പാകിസ്‌താനില്‍ ഇപ്പോള്‍ ഒരു തീവ്രവാദസംഘടന പോലുമില്ലെന്ന്‌ ഉറപ്പിച്ചു പറയാന്‍ കഴിയുമെന്നും ജനറല്‍ ആസിഫ്‌ ഗഫൂര്‍ അവകാശപ്പെട്ടു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.