ഇസ്ലാമാബാദ്: ഫെബ്രുവരി പകുതിയോടെ പാകിസ്ഥാനിൽ കൊവിഡ് അഞ്ചാം തരംഗം ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ആരോഗ്യ ഉദ്യോസ്ഥനെ ഉദ്ദരിച്ച് പ്രാദേശിക പത്രമായ ദി ന്യൂസ് ഇന്‍റര്‍നാഷണലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഫെബ്രുവരിയില്‍ 3,000 മുതല്‍ 4,000 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്‌തേക്കും.
ALSO READ: യു.എസില്‍ കൊവിഡ് വ്യാപനം തീവ്രം; റദ്ദാക്കിയത് 2,000ത്തിനടുത്ത് വിമാന സര്‍വീസ്
രാജ്യം ഒമിക്രോണ്‍ വ്യാപനത്തിലും കുതിപ്പ് അഭിമുഖീകരിക്കും. ദേശീയ തലസ്ഥാനമായ ഇസ്ലാമാബാദിൽ വൈറസ് വ്യാപനം ഉയരുകയാണ്. 18 ഒമിക്രോണ്‍ കേസുകൾ കൂടി ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ആകെ കേസുകള്‍ 84 ആയി ഉയർന്നു. രാജ്യത്ത് നിലവില്‍ 500 ലധികം കൊവിഡ് കേസുകളാണ് സ്ഥിരീകരിക്കുന്നത്.