ഇസ്ലാമാബാദ്: ആണവ ശക്തിയെകുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന തള്ളി പാകിസ്ഥാന്‍. ദക്ഷിണേഷ്യയില്‍ ആണവ ആയുധങ്ങള്‍ കൈവശമുള്ള രാഷ്ട്രങ്ങള്‍ തമ്മില്‍ യുദ്ധമുണ്ടായാല്‍ 10 ദിവസം പോലും ഇന്ത്യയോട് ഏറ്റുമുട്ടാന്‍ കഴിയില്ലെന്നാണ് മോദി പറഞ്ഞത്. എന്നാല്‍ പ്രസ്താവന നിരുത്തരവാദ പരവും യുദ്ധസമാനവുമാണെന്ന് പാകിസ്ഥാന്‍ പ്രതികരിച്ചു. കശ്മീര്‍ മേഖലയെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയും പാക് വിദേശകാര്യ വക്താവ് ഐഷ ഫറുഖി അപലപിച്ചു.
ഇന്ത്യക്കെതിരെ ദേശീയ അന്തര്‍ദേശീയ തലത്തില്‍ നടക്കുന്ന വിമര്‍ശനങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് പ്രസ്താവനയെന്നും ഫറൂഖി പറഞ്ഞു. പ്രകോപനപരമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. പാക് സേനയുടെയും പാകിസ്ഥാനിലെ ജനങ്ങളുടെയും പ്രതികരണങ്ങളെ കുറച്ചു കാണരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബാലക്കോട്ട് ആക്രമണം, ഇന്ത്യന്‍ എയര്‍ ഫോഴ്സ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദമാന്‍ പാകിസ്ഥാന്‍ പിടിയിലായത്, പാക് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് എത്തിയത് അടക്കമുള്ള കാര്യങ്ങള്‍ ഫറൂഖി പ്രസ്താവനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആണവായുധം: മോദിയുടെ പ്രസ്താവന നിരുത്തരവാദപരമെന്ന് പാകിസ്താന്‍ - നരേന്ദ്ര മോദി
പ്രസ്താവന നിരുത്തരവാദപരവും യുദ്ധസമാനവുമാണെന്ന് പാകിസ്ഥാന്‍ പ്രതികരിച്ചു. കശ്മീര്‍ മേഖലയെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയും പാക് വിദേശകാര്യ വക്താവ് ഐഷ ഫറുഖി അപലപിച്ചു.