ETV Bharat / international

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിന് നേരെ പാക് അനുകൂലികളുടെ കല്ലേറ് - Pak supporters vandalise Indian High Commission in London

സംഭവത്തെ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ അപലപിച്ചു. കര്‍ശന നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സാദിഖ് ഖാന്‍ ട്വീറ്റ് ചെയ്‌തു.

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫിസ്
author img

By

Published : Sep 4, 2019, 1:44 PM IST

Updated : Sep 4, 2019, 2:04 PM IST

ലണ്ടന്‍: പാകിസ്ഥാന്‍ അനുകൂലികള്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷൻ ഓഫീസിന് മുമ്പില്‍ ചൊവ്വാഴ്‌ച നടത്തിയ പ്രതിഷേധത്തില്‍ വ്യാപക അക്രമം. കമ്മീഷന്‍ കെട്ടിടത്തിന്‍റെ ജനലുകള്‍ പ്രതിഷേധക്കാര്‍ എറിഞ്ഞ് തകര്‍ത്തു. ഓഗസ്റ്റ് പതിനഞ്ചിനും സമാനമായ പ്രതിഷേധം ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നില്‍ നടന്നിരുന്നു. ഇതില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അക്രമാസക്തമായ പുതിയ പ്രതിഷേധം.

ഓഫീസ് പരിസരത്ത് കനത്ത നാശനഷ്ടം ഉണ്ടായതായി ഇന്ത്യൻ നയതന്ത്ര വക്താവ് പറഞ്ഞു. സംഭവത്തെ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ അപലപിച്ചു. ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത പെരുമാറ്റത്തില്‍ അപലപിക്കുന്നു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സാദിഖ് ഖാന്‍ ട്വീറ്റ് ചെയ്‌തു. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കെട്ടിടത്തിന് നേരെ മുട്ടയും ചെരിപ്പുകളും എറിഞ്ഞു. ഓഗസ്റ്റ് 15-ന് നടന്ന പ്രതിഷേധത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ആശങ്ക അറിയിച്ചിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷന് എല്ലാവിധ സുരക്ഷയും ഉറപ്പാക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിക്ക് ഉറപ്പ് നല്‍കുകയും ചെയ്‌തിരുന്നു.

Last Updated : Sep 4, 2019, 2:04 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.