ETV Bharat / international

എംബസി ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ അതൃപ്‌തി പ്രകടിപ്പിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി

മോശം പെരുമാറ്റത്തെ തുടർന്ന് സൗദി അറേബ്യയിൽ നിന്നുള്ള അംബാസഡറെയും മറ്റ് ആറ് ഉദ്യോഗസ്ഥരെയും തിരികെ വിളിച്ചതിനെ തുടർന്നാണ് പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തിയത്.

പാകിസ്ഥാൻ പ്രധാനമന്ത്രി എംബസി Pak PM embassy
എംബസി ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ അതൃപ്‌തി പ്രകടിപ്പിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി
author img

By

Published : May 6, 2021, 9:35 AM IST

ഇസ്ലാമാബാദ്: വിദേശത്തുള്ള പാകിസ്ഥാൻ എംബസികളിലെ സ്‌റ്റാഫുകളുടെ പ്രവർത്തനങ്ങളിൽ അതൃപ്‌തി പ്രകടിപ്പിച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അതേ സമയം ഇന്ത്യൻ എംബസികൾ കൂടുതൽ സജീവമാണെന്നും പൗരൻമാർക്ക് ആവശ്യമായ മികച്ച സേവനങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന പ്രതിനിധികളുമായി വെർച്വൽ കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ് അദ്ദേഹം അതൃപ്‌തി പ്രകടിപ്പിച്ചത്.

എംബസികളിലെ പല ഉദ്യോഗസ്ഥർക്കും നിസ്സംഗ മനോഭാവമാമെന്നും പലതിലും അനാവശ്യ കാലതാമസം വരുത്തുന്നതായും കൂടുതലായി ഇത് മിഡിൽ ഈസ്‌റ്റിലാണ് കാണുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പാകിസ്ഥാൻ സിറ്റിസൺ പോർട്ടലിൽ നിരവധി പരാതികൾ ലഭിച്ചതായും ഇമ്രാൻ ഖാൻ പറഞ്ഞു.

യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലുള്ള പൗരൻമാരാണ് കൂടുതൽ പണം നാട്ടിലേക്ക് അയയ്‌ക്കുന്നത്. എന്നാൽ ഇരു രാജ്യങ്ങളിലെയും എംബസികൾ അവരോട് നിസ്സംഗ മനോഭാവമാണ് കാണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പാവപ്പെട്ട തൊഴിലാളികളെ സഹായിക്കുന്നതിനു പകരം, കൊളോണിയൽ കാലഘട്ടത്തിൽ ബ്രിട്ടീഷുകാർ പെരുമാറിയതു പോലെയാണ് അംബാസഡർമാർ പെരുമാറുന്നതെന്നും പ്രധാനമന്ത്രി ആരോപണം ഉയർത്തി.

അതേ സമയം മോശമായ സാമ്പത്തിക സാഹചര്യത്തിലൂടെയാണ് തങ്ങൾ കടന്നു പോകുന്നതെന്നും പ്രവാസികളാണ് രാജ്യത്തേക്ക് നിക്ഷേപം എത്തിക്കുന്നതെന്നും അതിനാൽ ഈ സ്ഥിതി തുടരാനാകില്ലെന്നം പ്രവാസികൾക്ക് ആവശ്യമായ സഹായം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ ജയിലുകളിൽ കഴിയുന്ന പാകിസ്ഥാൻ തടവുകാരെ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോശം പെരുമാറ്റത്തെ തുടർന്ന് സൗദി അറേബ്യയിൽ നിന്നുള്ള അംബാസഡറെയും മറ്റ് ആറ് ഉദ്യോഗസ്ഥരെയും തിരികെ വിളിച്ചതിനെ തുടർന്നാണ് പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.