കാബൂൾ: അഫ്‌ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂള്‍ നഗരത്തിൽ ഇന്ന് രാവിലെയുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. പ്രാദേശിക സമയം രാവിലെ 11.15 നാണ് സ്‌ഫോടനം നടന്നത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
സ്‌ഫോടനത്തിൽ കാറിന്‍റെ ഡ്രൈവർ കൊല്ലപ്പെടുകയും ഒരു യാത്രക്കാരന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ദൃക്‌സാക്ഷികൾ അറിയിച്ചത്. ഇതുവരെ ആരും സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.