ETV Bharat / international

ചാര ഉപഗ്രഹ ക്യാമറകൾ പരീക്ഷിച്ചെന്ന് ഉത്തര കൊറിയ ; ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തെക്കുറിച്ച് മിണ്ടാട്ടമില്ല - ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണ

ചാര ഉപഗ്രഹത്തിൽ സ്ഥാപിക്കാനുള്ള ക്യാമറകൾ പരീക്ഷിച്ചുവെന്ന വിവരം ഉത്തര കൊറിയന്‍ ഭരണകൂട മാധ്യമമാണ് പുറത്തുവിട്ടത്

North Korea says it tested cameras for spy satellite  spy satellite cameras in North Korea  North Korea missile experiments  ചാര ഉപഗ്രഹത്തിൽ സ്ഥാപിക്കാനുള്ള ക്യാമറകൾ പരീക്ഷിച്ചെന്ന് ഉത്തര കൊറിയ  ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണ  ഉത്തര കൊറിയയുടെ ചാര ഉപഗ്രഹം
ചാര ഉപഗ്രഹത്തിൽ സ്ഥാപിക്കാനുള്ള ക്യാമറകൾ പരീക്ഷിച്ചെന്ന് ഉത്തര കൊറിയ; ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തെക്കുറിച്ച് മിണ്ടാട്ടമില്ല
author img

By

Published : Feb 28, 2022, 11:36 AM IST

സിയോൾ : ചാര ഉപഗ്രഹത്തിൽ സ്ഥാപിക്കാനുള്ള ക്യാമറകൾ പരീക്ഷിച്ചതായി ഉത്തര കൊറിയ. പ്യോങ്‌യാങ്ങില്‍ നിന്നും കിഴക്ക്‌മാറി സുനാന്‍ കടല്‍ത്തീരത്ത് ഞായറാഴ്‌ച രാവിലെ രാജ്യം ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയ വാര്‍ത്ത വന്നിരുന്നു. പിന്നാലെയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കാതെ, ക്യാമറ പരീക്ഷണത്തെക്കുറിച്ച് ഭരണകൂടമാധ്യമം വാര്‍ത്ത പുറത്തുവിട്ടത്.

ശത്രുസങ്കേതങ്ങളുടെ പരിശോധന നടത്താനാണ് ചാര ഉപഗ്രഹത്തിൽ ക്യാമറകൾ സ്ഥാപിച്ചത്. ഭൂമിയുടെ ഒരു പ്രത്യേക പ്രദേശത്തിന്‍റെ കുത്തനെയുള്ളതും ചരിഞ്ഞതുമായ ഫോട്ടോ പകര്‍ത്താനാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബഹിരാകാശത്ത് നിന്ന് എടുത്തതായി തോന്നിക്കുന്ന കൊറിയൻ പെനിൻസുലയുടെ ചിത്രങ്ങളും സ്റ്റേറ്റ് മീഡിയ പുറത്തുവിട്ടു. ഉത്തര കൊറിയൻ മാധ്യമം പുറത്തുവിട്ട ചിത്രങ്ങളുടെ സാങ്കേതിക വിശദാംശങ്ങളെക്കുറിച്ച് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്‌തു.

ALSO READ: 'റഷ്യയുമായുള്ള വാണിജ്യബന്ധം റദ്ദാക്കും'; ഹൃദയങ്ങളും വീടുകളും അഭയാര്‍ഥികള്‍ക്കായി തുറന്നിരിക്കുന്നുവെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍

എന്നാൽ, ബഹിരാകാശ ഫോട്ടോകൾ എടുക്കാൻ ഉത്തര കൊറിയ റോക്കറ്റോ മിസൈലോ വിക്ഷേപിക്കാൻ സാധ്യതയുണ്ടെന്ന് വാര്‍ത്താഏജന്‍സികള്‍ സൂചിപ്പിക്കുന്നു. 2022 ല്‍ മാത്രം ഉത്തരകൊറിയ നടത്തുന്ന എട്ടാമത്തെ മിസൈല്‍ പരീക്ഷണമാണ് ഇതെന്ന് ദക്ഷിണ കൊറിയന്‍ (South Korea) മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ജനുവരി മാസത്തില്‍ ഉത്തരകൊറിയ ഏഴ് മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയെന്നാണ് ആരോപണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.