ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തുമെന്ന ആരോപണവുമായി ദക്ഷിണകൊറിയ. ക്രിസ്‌മസിനുള്ളില്‍ പുതിയ മിസൈൽ പരീക്ഷണത്തിന് ഉത്തരകൊറിയ തയ്യാറെടുക്കുകയാണെന്നാണ് ദക്ഷിണ കൊറിയയുടെ ആരോപണം. സോഹെയ് ഉപഗ്രഹ വിക്ഷേപണകേന്ദ്രത്തിൽ നിന്ന് സുപ്രധാന പരീക്ഷണം നടത്തിയതായി കഴിഞ്ഞ ദിവസം ഉത്തരകൊറിയ അറിയിച്ചിരുന്നു.
പ്രസിഡന്‍റ് കിം ജോങ് ഉന്നിന്‍റെ പീക്തു സന്ദര്‍ശനത്തിന് ശേഷം അമേരിക്കയ്ക്കുള്ള ക്രിസ്മസ് സമ്മാനം ഉടന്‍ വരുന്നുണ്ടെന്നും ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മിസൈൽ പരീക്ഷണത്തിന് ഉത്തര കൊറിയ ഒരുങ്ങുന്നതായുള്ള സൂചനകള്‍ പുറത്ത് വരുന്നത്. ഉത്തര കൊറിയയുടെ ബാലിസ്‌റ്റിക് മിസൈൽ പരീക്ഷണങ്ങളെ യൂറോപ്യൻ യൂണിയനിലെ ആറ് രാജ്യങ്ങൾ കഴിഞ്ഞദിവസം വിമർശിച്ചിരുന്നു.