ETV Bharat / international

ഉത്തര കൊറിയയില്‍ ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടി യോഗം ചേര്‍ന്നു

സുപ്രധാനമായ നയതന്ത്രപ്രശ്നങ്ങള്‍ ചർച്ച ചെയ്യാനാണ് യോഗം ചേര്‍ന്നത്.

North Korea holds crucial meeting ahead of year-end deadline set for US  North Korea holds crucial meeting ahead of year-end deadline set for US  US North Korea  ഉത്തര കൊറിയയില്‍ ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടി യോഗം ചേര്‍ന്നു  ഉത്തര കൊറിയ  കിം ജോങ് ഉൻ  കിം ജോങ് ഉൻ  അമേരിക്ക
ഉത്തര കൊറിയയില്‍ ഭരണകക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടി യോഗം ചേര്‍ന്നു
author img

By

Published : Dec 29, 2019, 1:19 PM IST

പ്യോഗ് യാങ്: ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ യോഗം വിളിച്ചു. സുപ്രധാനമായ നയതന്ത്ര പ്രശ്നങ്ങള്‍ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്. അമേരിക്കയുമായി നടത്തുന്ന ചര്‍ച്ചകളില്‍ ഇളവ് ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. 2018 ജൂണ്‍ മാസത്തിന് ശേഷം മൂന്ന് തവണ ട്രംപും കിമ്മും കൂടിക്കാഴ്ചകള്‍ നടത്തിയെങ്കിലും തര്‍ക്ക വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ദേശീയ പ്രതിരോധം ശക്തിപ്പെടുത്താനും ഉത്തര കൊറിയ തീരുമാനിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊറിയൻ ഉപദ്വീപിലെ സംഘർഷങ്ങൾ അമേരിക്ക ഇടപെട്ട് വഷളാക്കുന്നുണ്ടെന്നും പ്യോങ്‌യാങ്ങിന്‍റെ മനുഷ്യാവകാശ രേഖയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് യുഎസ് അനധികൃതമായി ഇടപെടുന്നുവെന്നും ഉത്തര കൊറിയ ആരോപണം ഉന്നയിച്ചിരുന്നു. ഉത്തരകൊറിയയിലെ യുഎസ് പ്രതിനിധി സ്റ്റീഫൻ ബീഗൻ കഴിഞ്ഞയാഴ്ച ദക്ഷിണ കൊറിയയും ചൈനയും സന്ദർശിച്ചിരുന്നു. ഉത്തരകൊറിയ സമാധാനത്തിന്‍റെ പാത സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ഉച്ചകോടിക്ക് ശേഷമുള്ള മാസങ്ങളിൽ ഉത്തര കൊറിയ നിരവധി ഹ്രസ്വ-ദൂര മിസൈലുകൾ പരീക്ഷിച്ചിരുന്നു. ഉത്തരകൊറിയയുടെ ഇത്തരം പരീക്ഷണങ്ങളെ ഐക്യരാഷ്ട്രസഭ വിലക്കിയിരുന്നു.

Intro:Body:

https://www.aninews.in/news/world/asia/north-korea-holds-crucial-meeting-ahead-of-year-end-deadline-set-for-us20191229104606/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.