കാബൂൾ: അയല്‍രാജ്യങ്ങള്‍ക്ക് ദോഷകരമാകുന്ന രീതിയില്‍ അഫ്‌ഗാനിസ്ഥാനെ ഉപയോഗിക്കാൻ ഒരു വിദേശ ശക്തിയെയും അനുവദിക്കില്ലെന്ന് താലിബാൻ മേധാവി മൗലവി ഹിബാത്തുള്ള അഖുന്ദ്‌സാദ.
വിദേശ നയതന്ത്ര ഉദ്യോഗസ്ഥർ, എംബസികൾ, കോൺസുലേറ്റുകൾ, ക്ഷേമ സംഘടനകൾ, നിക്ഷേപകർ എന്നിവർക്ക് തങ്ങള്‍ ഏറെ പ്രാധാന്യം നല്‍കുണ്ടെന്നും അവരുെട സുരക്ഷ ഉറപ്പാക്കാൻ താലിബാൻ ശ്രമിക്കുമെന്നും ഹിബാത്തുള്ള പറഞ്ഞു.
മേഖലയില്‍ താലിബാൻ ശക്തിപ്പെടുന്നതില്‍ അയൽരാജ്യങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി കോൺസുലേറ്റുകൾ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ കാണ്ടഹാർ, മസാർ-ഇ-ഷെരീഫ് നഗരങ്ങളിൽ നിന്ന് ഒഴിപ്പിച്ച സാഹചര്യത്തിലാണ് താലിബാൻ മേധാവിയുടെ പ്രസ്താവന.
എല്ലാ ആഭ്യന്തര പങ്കാളികളുടെയും അവകാശങ്ങളും നിയമാനുസൃതമായ ആവശ്യങ്ങളും അംഗീകരിക്കും. രാജ്യം പുനർനിർമ്മിക്കുന്നതിൽ അഫ്ഗാനികളുടെ കഴിവും ബുദ്ധിയും ഉപയോഗിക്കാൻ താലിബാൻ തയാറാണെന്നും മൗലവി ഹിബാത്തുള്ള അഖുന്ദ്‌സാദ വ്യക്തമാക്കി.
അഫ്‌ഗാൻ - താലിബാൻ ചർച്ച പുരോഗമിക്കുന്നു
അഫ്ഗാൻ സർക്കാരും താലിബാൻ പ്രതിനിധി സംഘവും തമ്മിലുള്ള ചര്‍ച്ചകള്‍ ദോഹയിൽ പുരോഗമിക്കുകയാണ്. ദോഹയിലെ താലിബാൻ മധ്യസ്ഥ സംഘ ശക്തരാണെന്നും സമാധാന ചർച്ചകൾ നീട്ടി കൊണ്ടുപോയി അഫ്ഗാൻ സർക്കാർ സമയം പാഴാക്കുകയാണെന്നു താലിബാൻ മേധാവി ആരോപിച്ചു.
താലിബാനെതിരായ ജനങ്ങളുടെ സായുധ പ്രക്ഷോഭങ്ങളെയും താലിബാൻ വിമർശിച്ചു. ഒരു ഇസ്ലാമിക സംവിധാനം സ്ഥാപിക്കുന്നതിന് താലിബാനുമായി സഹകരിക്കാൻ ജനങ്ങള്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
also read : കാണ്ഡഹാർ കോൺസുലേറ്റിൽ നിന്ന് ഉദ്യോഗസ്ഥരെ പിൻവലിച്ച് ഇന്ത്യ