ETV Bharat / international

കൊവിഡ് മുക്തമെന്ന് പ്രഖ്യാപിച്ച ന്യൂസിലാന്‍റില്‍ വീണ്ടും കൊവിഡ്

ലണ്ടനില്‍ നിന്നെത്തിയ രണ്ട് യുവതികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നാഴ്‌ചയിലേറെയായി ന്യൂസ്‌ലാന്‍റില്‍ പുതിയ കൊവിഡ് കേസുകളൊന്നും തന്നെ സ്ഥിരീകരിച്ചിരുന്നില്ല. ഇതോടെയായിരുന്നു രാജ്യം കൊവിഡ് മുക്തമായി പ്രഖ്യാപിച്ചത്

New Zealand is no longer coronavirus-free
ന്യൂസിലാന്‍റില്‍ വീണ്ടും കൊവിഡ്
author img

By

Published : Jun 16, 2020, 2:39 PM IST

വെല്ലിഗ്‌ടണ്‍: കൊവിഡ് രോഗവിമുക്ത രാജ്യമായി പ്രഖ്യാപിച്ച ന്യൂസിലാന്‍റ് വീണ്ടും കൊവിഡിന്‍റെ പിടിയില്‍. ലണ്ടനില്‍ നിന്നെത്തിയ രണ്ട് യുവതികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അന്തരിച്ച രക്ഷിതാവിനെ കാണാനാണ് ഇവര്‍ രാജ്യത്തെത്തിയത്. എന്നാല്‍ പരിശോധനയ്‌ക്ക് മുന്‍പ് ഇവര്‍ ഓക്‌ലാന്‍റില്‍ നിന്നും വെല്ലിഗ്‌ടണിലേക്ക് കാറില്‍ സഞ്ചരിച്ചിരുന്നു. എന്നാല്‍ കാര്‍ യാത്രക്കിടെ മറ്റുള്ള ആളുകളുമായി യാതൊരു സമ്പര്‍ക്കവും ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്‌ടര്‍ ജനറല്‍ ആഷ്‌ലി ബ്ലൂംഫീല്‍ഡ് അറിയിച്ചു.

വര്‍ സഞ്ചരിച്ച വിമാനത്തിലെ യാത്രക്കാര്‍, ജീവനക്കാര്‍, താമസിച്ച ഓക്‌ലാന്‍റ് ഹോട്ടലിലെ ജീവനക്കാര്‍, വെല്ലിഗ്‌ടണിലെ ബന്ധു എന്നിവരെ പരിശോധനയ്‌ക്ക് വിധേയമാക്കും. നിരീക്ഷണത്തില്‍ കഴിയുന്ന യുവതികള്‍ക്ക് പങ്കെടുക്കാനായി രക്ഷകര്‍ത്താവിന്‍റെ മരണാനന്തര ചടങ്ങുകള്‍ നീട്ടിയിട്ടുണ്ട്. മൂന്നാഴ്‌ചയിലേറെയായി ന്യൂസ്‌ലാന്‍റില്‍ പുതിയ കൊവിഡ് കേസുകളൊന്നും തന്നെ സ്ഥിരീകരിച്ചിരുന്നില്ല. ഇതോടെ രാജ്യം രോഗവിമുക്തമായതായി പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് 1500 കൊവിഡ് കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 22 പേരാണ് കൊവിഡ് മൂലം ന്യൂസിലാന്‍റില്‍ മരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.