കാഠ്‌മണ്ഡു: നേപ്പാളില്‍ മന്ത്രിസഭ അഴിച്ചുപണിഞ്ഞു. അഞ്ച് പുതിയ മന്ത്രിമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. പാര്‍ലമെന്‍റ് പിരിച്ചുവിട്ട പ്രധാനമന്ത്രിയുടെ നടപടിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ഏഴ് മന്ത്രിമാര്‍ പദവി രാജിവെച്ചിരുന്നു. ഊര്‍ജവകുപ്പ് മന്ത്രിയായി രായമജ്‌ഹിയെയും, തൊഴില്‍ വകുപ്പ് മന്ത്രിയായി പ്രഭു സായെയും, ടൂറിസം വകുപ്പ് മന്ത്രിയായി മണി താപ്പയെയും, വിദ്യാഭ്യാസ മന്ത്രിയായി ദവ ലാമയെയും, ഗൗരി ശങ്കര്‍ ചൗധരിയെ ജലവിഭവ വകുപ്പ് മന്ത്രിയായും പ്രധാനമന്ത്രി നിയോഗിച്ചു.
ഭരണഘടന പ്രകാരം 25 അംഗങ്ങളുമായി പ്രധാനമന്ത്രിക്ക് മന്ത്രി സഭ രൂപീകരിക്കാം. എട്ട് ഒഴിവുകളാണ് മന്ത്രിസഭയില്‍ ഉണ്ടായിരുന്നത്. മൂന്ന് മന്ത്രിമാരെ കൂടി പ്രധാനമന്ത്രി കെപി ശര്‍മ ഒലിക്ക് ഇനിയും നിയമിക്കാം. നേരത്തെ മന്ത്രിമാരായ ബര്‍ഷ മാന്‍പുന്‍, ശക്തി ബാസ്‌നെറ്റ്, ഗിരിരാജ് മണി പൊഖ്‌റായേല്‍, രാമേശ്വര്‍ റോയ് യാദവ്, ബിനാ മഗര്‍, യോഗേഷ് ബട്ടാരെയ്, ഘനശ്യാം ഭൂസല്‍ എന്നിവരാണ് രാജിവെച്ചത്.