കാഠ്‌മണ്ഡു: ആയിരത്തോളം പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ നേപ്പാളിലെ ചിത്വാനിൽ ശക്തമായ ബോധവത്കരണ പരിപാടികൾ ആരംഭിച്ചു. പ്രദേശിക അധികൃതരുടെ നേതൃത്വത്തിൽ കൊതുകുനശീകരണ പ്രവർത്തനങ്ങളും തുടരുകയാണ്. സാമൂഹിക സംഘടനകളുടെ നേതൃത്വത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. 2,892 പേർ ചികിത്സ തേടിയതിൽ 1,036 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ചിത്വാൻ ജില്ലാ ആരോഗ്യ ഓഫീസർ കെ.സി റാം പറഞ്ഞു. ഭരത്പൂർ നഗരത്തിൽ മാത്രം എണ്ണൂറോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരപ്രദേശങ്ങളിൽ ഡെങ്കിപ്പനി പടർന്നുപിടിക്കുന്ന സാഹചര്യമാണുള്ളത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിസ്ഥിതി ശുചീകരണവും രാജ്യത്ത് ശക്തമാക്കി.
ഡെങ്കിപ്പനി വ്യാപകം; നേപ്പാളിൽ ബോധവത്കരണ പരിപാടികൾ ഊർജിതം - ഡെങ്കിപ്പനി വ്യാപകം;
കൊതുകുനശീകരണ പ്രവർത്തനങ്ങളും തുടരുകയാണ്. ഭരത്പൂർ നഗരത്തിൽ മാത്രം എണ്ണൂറോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

Conclusion: