ETV Bharat / international

കശ്‌മീരിന്‍റെ പ്രത്യേക പദവി നീക്കം ചെയ്തത് മോദി ചെയ്ത വലിയ തെറ്റെന്ന് ഇമ്രാൻ ഖാൻ

കശ്‌മീരിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനിടെയാണ് നരേന്ദ്ര മോദിക്കെതിരെ ഇമ്രാൻ ഖാൻ വീണ്ടും രംഗത്തെത്തിയത്

Modi committed fatal mistake  Imran Khan in Muzaffarabad  Kashmir Solidarity Day  Arif Alvi on Kashmir  കശ്‌മീരിന്‍റെ പ്രത്യേക പദവി നീക്കം ചെയ്തത് മോദി ചെയ്ത മാരക തെറ്റെന്ന് ഇമ്രാൻ ഖാൻ  ഇമ്രാൻ ഖാൻ മോദി  ഇസ്ലാമാബാദ്:
കശ്‌മീരിന്‍റെ പ്രത്യേക പദവി നീക്കം ചെയ്തത് മോദി ചെയ്ത മാരക തെറ്റെന്ന് ഇമ്രാൻ ഖാൻ
author img

By

Published : Feb 5, 2020, 8:00 PM IST

ഇസ്ലാമാബാദ്: നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതാണ് മോദി ചെയ്ത വലിയ തെറ്റെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. കശ്‌മീരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനിടെയാണ് ഇമ്രാൻ ഖാന്‍റെ പ്രതികരണം. ആര്‍ട്ടിക്കിള്‍ 370 പിൻവലിച്ചത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് പറഞ്ഞ് അന്താരാഷ്ട്ര സമൂഹത്തെ ഇന്ത്യ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.

ദിവസങ്ങള്‍ക്കുള്ളില്‍ പാകിസ്ഥാനെ ചാരമാക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന മോദിയുടെ പ്രസ്താവനയേയും ഖാൻ വിമർശിച്ചു. ബുദ്ധി സ്ഥിരതയുള്ള ഒരു സാധാരണ മനുഷ്യനും അത്തരമൊരു കാര്യം പറയാൻ കഴിയില്ല. ഇത് രാഷ്ട്രീയവും നയതന്ത്രപരവുമായ പോരാട്ടമാണെന്നും ഇന്ത്യ സ്ഥാപിച്ച കെണിയില്‍ പാകിസ്ഥാൻ വീഴരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനോട് മൂന്ന് തവണ താൻ കശ്‌മീര്‍ പ്രശ്നം വിശദീകരിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ആര്‍എസ്എസ് നാസി തത്വശാസ്ത്രമാണ് പിന്തുടരുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. കശ്മീരിലെ നിയന്ത്രണങ്ങളും ആശയവിനിമയ തടസങ്ങളും ഒഴിവാക്കണമെന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു.

Intro:Body:

sdfsd

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.