കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ ഖാർഡെസ് നഗരത്തിലുണ്ടായ ട്രക്ക് ബോംബാക്രമണത്തിൽ അഞ്ച് പ്രദേശവാസികൾ കൊല്ലപ്പെട്ടു. സൈനിക ഉദ്യോഗസ്ഥർ അടക്കം 46 പേർക്ക് പരിക്കേറ്റു. പ്രതിരോധ മന്ത്രാലയത്തിന്‍റെ പ്രവിശ്യാ ഡയറക്ടറേറ്റിനെ തീവ്രവാദികൾ ആക്രമിക്കാൻ ശ്രമിക്കുകയും ആർമിയുടെ ഇടപെടൽ മൂലം ശ്രമം തടയപ്പെടുകയായിരുന്നു. തുടർന്നാണ് തീവ്രവാദികൾ ബോംബാക്രമണം നടത്തിയത്.
ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. അതേസമയം താലിബാൻ കലാപകാരികളുടെ സൈനിക വിഭാഗമായ ഹഖാനി തീവ്രവാദ ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് താരിഖ് ഏരിയൻ പറഞ്ഞു. എന്നാൽ ഇതുവരെ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.