കൊളബോ: പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ഗോതാബായ രാജപക്‌സയുടെ സഹോദരനും മുൻ പ്രസിഡൻ്റുമായ മഹിന്ദ രാജപക്‌സെ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഗോതാബായ രാജപക്‌സെയെ പ്രസിഡൻ്റായി തെരഞ്ഞെടുത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രിയായ റനില്‍ വിക്രംസിംഗെ രാജി സമർപിച്ച ഒഴിവിലേക്കാണ് മഹിന്ദ രാജപക്‌സെയുടെ നിയമനം.
2005 മുതൽ 2015 വരെ മഹീന്ദ രാജപക്‌സെ പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിലെ പാർലമെൻ്റ് പിരിച്ചുവിട്ട് 15 അംഗ കെയർ ടേക്കർ മന്ത്രിസഭയെ നിയമിക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ . 2020 മാർച്ചിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് വരെയാകും കെയർ ടേക്കർ മന്ത്രിസഭയുടെ കാലാവധി. രാഷ്ട്രപതി തെരഞ്ഞെടുപ്പ് വേളയിൽ ഗോതബായയെ പിന്തുണച്ച പാർട്ടി നേതാക്കൾക്ക് മന്ത്രിസഭയിൽ മുൻഗണന ലഭിക്കുമെന്നാണ് സൂചന.