ETV Bharat / international

ശ്രീലങ്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നാളെ - ഗോതാബയ രാജപക്സെ

കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം സാമ്പത്തികമായും രാഷ്ടീയവുമായും തകര്‍ച്ച നേരിടുന്ന സാഹചര്യത്തിലാണ് രാജ്യം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.

ശ്രീലങ്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നാളെ
author img

By

Published : Nov 15, 2019, 3:02 PM IST

ഹൈദരാബാദ്: എട്ടാമത് ശ്രീലങ്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നാളെ നടക്കും. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം സാമ്പത്തികമായും രാഷ്ടീയവുമായും തകര്‍ച്ച നേരിടുന്ന സാഹചര്യത്തിലാണ് ശ്രീലങ്ക തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. 35 സ്ഥാനാര്‍ഥികളാണ് നാമനിര്‍ദേശ പട്ടിക സമര്‍പ്പിച്ചിരിക്കുന്നത്. 2015 ല്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പട്ടികയില്‍ നിന്നും ഇരട്ടിയാണിത്. നിലവിലെ പ്രസിഡന്‍റും പ്രധാന മന്ത്രിയും പ്രതിപക്ഷ നേതാവും തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

ശ്രീലങ്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നാളെ

മത്സരിക്കുന്നതില്‍ വിലക്കുള്ളതിനാല്‍ മഹിന്ദ രജപക്സെയുെ സഹോദരനും മുന്‍ പ്രതിരോധ സെക്രട്ടറിയുമായ ഗോതാബയ രാജപക്സെയും പൊതുജന പെരമുന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ ഡെപ്യൂട്ടി നേതാവുമായ സജിത് പ്രേമദാസുമാണ് പ്രധാന എതിരാളികള്‍.

തമിഴ് വിഘടനവാദി സംഘടനയായ എൽ.‌ടി‌.ടി.‌ഇയുമായുള്ള യുദ്ധത്തിൽ പങ്കുണ്ടെന്നാരോപിച്ച് ഗോതാബയ രാജപക്സെക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. അതേസമയം സജിത് പ്രേമദാസിന്‍റെ മികച്ച പ്രതിച്ഛായ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് യു.എന്‍.പിയുടെ പ്രതീക്ഷ. രാജ്യത്തെ 70 ശതമാനം വരുന്ന ബുദ്ധമത സിംഹള വിഭാഗം കൂടാതെ 12 ശതമാനം തമിഴ്‌ജനതയും 10 ശതമാനം മുസ്ലീംമത വിശ്വാസികളും 7 ശതമാനം ക്രിസ്തുമത വിശ്വാസികളുമാണുള്ളത്. ന്യൂനപക്ഷ വോട്ടകളായിരിക്കും തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുന്നത്.

ശ്രീലങ്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യക്കും ആശങ്ക..

ശ്രീലങ്കയുമായുള്ള ചൈനയുടെ ബന്ധം ഇന്ത്യക്ക് ആശങ്ക ഉണ്ടാക്കിയിരുന്നു. കോണ്‍ഗ്രസ് അനുഭാവിയായ രാജപക്‌സെക്ക് ചൈനയുമായി മൃദു സമീപനമാണുള്ളത്. തെരഞ്ഞെടുക്കപ്പെട്ടാല്‍ ചൈനക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് രാജപക്സെ പ്രചാരണവേളയില്‍ പ്രഖ്യാപിച്ചിരുന്നു. മുന്‍ കാലങ്ങളില്‍ ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നെന്നും തമിഴ് പുലികള്‍ക്കെതിരായ യുദ്ധത്തില്‍ ഇന്ത്യ സഹായിച്ചിരുന്നെന്നും രാജപക്സെ പറഞ്ഞു. എന്നാല്‍ മോദി സര്‍ക്കാര്‍ ശ്രീലങ്കയെ വ്യത്യസ്തമായാണ് കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാല്‍ എല്ലാ അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്തണമെന്ന നിലപാടാണ് സജിത് പ്രേമദാസ് മുന്നോട്ട് വെക്കുന്നത്. ശ്രീലങ്ക ഇന്ത്യന്‍ മഹാ സമുദ്രത്തിലെ സര്‍വ്വ മേഖലയുടെയും ഹബാക്കുന്നതിനായി എല്ലാ രാജ്യങ്ങള്‍ക്കുമൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഇതിനായി തുറന്ന വ്യാപാരം, നാവിഗേഷൻ സ്വാതന്ത്ര്യം എന്നിവ അത്യാവശ്യമാണെന്നും യു.എന്‍.പി സ്ഥാനാര്‍ഥി സജിത് പ്രേമദാസ് പറഞ്ഞു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.