സിയോള്‍: കൊവിഡിനെതിരെ പോരാടിയ ചൈനയെ അഭിനന്ദിച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ചൈനീസ് പ്രസിഡന്‍റ് ഷീജിന്‍ പിങിനാണ് കിം ജോങ് ഉന്‍ അഭിനന്ദന സന്ദേശമയച്ചത്. കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഷീജിന്‍ പിങിന്‍റെ നേതൃത്വത്തില്‍ ചൈന അന്തിമ വിജയം നേടുമെന്നും ചൈനീസ് ജനങ്ങളും പാര്‍ട്ടിയും ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ തുടരട്ടെയെന്നും കിം ആശംസിക്കുന്നു. എന്നാല്‍ എപ്പോഴാണ് സന്ദേശമയച്ചതെന്ന് കൊറിയന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കുന്നില്ല.
കൊവിഡ് മഹാമാരിക്കെതിരെ ചൈനയുടെ പോരാട്ടത്തെ നേരത്തെ പലതവണ കിം ജോങ് ഉന്‍ പ്രശംസിച്ചിട്ടുണ്ട്. അയല്‍രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തതിനെ തുടര്‍ന്ന് അതിര്‍ത്തികളടക്കം ഉത്തരകൊറിയ അടച്ചിരുന്നു. രാജ്യത്ത് എത്ര കൊവിഡ് കേസുകളുണ്ടെന്ന വിവരം അജ്ഞാതമാണ്. 21 ദിവസത്തെ അജ്ഞാതവാസത്തിന് ശേഷം മെയ് 2 നാണ് കിം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. ഹൃദയശസ്‌ത്രക്രിയയ്‌ക്ക് ശേഷം കിംമിന് മരണം സംഭവിച്ചുവെന്ന തലത്തിലുള്ള വ്യാജ വാര്‍ത്തകള്‍ അന്താരാഷ്‌ട്രതലത്തില്‍ പ്രചരിച്ചിരുന്നു.