കാബൂൾ : കാബൂളിലെ കാർ ബോംബ് സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താലിബാൻ . തിങ്കളാഴ്ച നടന്ന സ്‌ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 50ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാബൂളിലെ ജനവാസകേന്ദ്രത്തോട് അടുത്ത് തിങ്കളാഴ്ച്ച 9.45ഓടെയാണ് സ്‌ഫോടനം നടന്നതെന്ന് പൊലീസ് വ്യത്തങ്ങൾ അറിയിച്ചു.
പതിനെട്ട് വർഷം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ താലിബാനുമായി “തത്വത്തിൽ” ഉണ്ടാക്കിയ കരാറിനെക്കുറിച്ച് യുഎസ് പ്രതിനിധി സൽമൈ ഖലീൽസാദ് അഫ്‌ഗാൻ സർക്കാരിനെ അറിയിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് സ്ഫോടനം ഉണ്ടായത്.