ജപ്പാൻ: ടോക്യോ ഒളിംപിക്സിന് മുന്നോടിയായി റെക്കോഡ് വേഗതയിലോടുന്ന പുതിയ മോഡൽ ബുള്ളറ്റ് ട്രെയിൻ നിർമ്മിച്ച് ജപ്പാൻ. എൻ 700 സുപ്രീം എന്ന് പേരിട്ടിരിക്കുന്ന ട്രെയിൻ മണിക്കൂറിൽ 360 കിലോമീറ്റർ വേഗതയില്‍ സഞ്ചരിക്കും.
വെള്ളിയാഴ്ച മെയ്ബറ മുതൽ ക്യോറ്റോ വരെ നടത്തിയ പരീക്ഷണ ഓട്ടത്തിലാണ് ട്രെയിൻ റെക്കോഡ് കൈവരിച്ചത്. വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കിയ ഷിങ്കാൻസെൻ ബുളളറ്റ് ട്രെയിൻ മോഡലിലെ ഏറ്റവും വേഗതയേറിയ ട്രെയിനാണിത്. ട്രെയിൻ സർവീസ് ആരംഭിക്കുമ്പോൾ മണിക്കൂറിൽ 285 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജപ്പാൻ റെയിൽവെ സെൻട്രൽ അധികൃതർ അറിയിച്ചു.