ടോക്കിയോ: കൊവിഡ് കേസുകൾ വർധിക്കുന്നതിനെ തുടർന്ന് പ്രധാനമന്ത്രി ഷിൻസോ അബെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ടോക്കിയോ അടക്കമുള്ള വിവിധ നഗരങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് നടപടി. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വർധിപ്പിക്കണമെന്നും ആവശ്യത്തിനുള്ള കിടക്കകൾ ലഭ്യമാകാത്ത അവസ്ഥ ഉണ്ടാകരുതെന്നും ടോക്കിയോ മെട്രോപൊളിറ്റൻ ഗവൺമെന്‍റ് ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. കൊവിഡ് കേസുകൾ വർധിച്ചാൽ രാജ്യത്തിന്‍റെ ആരോഗ്യ സംവിധാനം തകരാറിലാവുമെന്ന് വിദഗ്‌ധർ അടങ്ങിയ സംഘം ഗവൺമെന്‍റിന് മുന്നറിയിപ്പ് നൽകിയിരുന്നു. അതേ സമയം ടോക്കിയോയിൽ മാത്രമായി ഇന്നലെ 143 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 3531 ആയി.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങി ജപ്പാൻ - കൊവിഡ് 19
ടോക്കിയോയിൽ 143 കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്‌തതോടെ രാജ്യ തലസ്ഥാനത്തെ കൊവിഡ് കേസുകൾ 1034 ആയി. അതേ സമയം ജപ്പാനിലെ കൊവിഡ് കേസുകളുടെ എണ്ണം 3531 ആയി ഉയർന്നു.