ടോക്യോ: പ്രളയത്തെത്തുടര്‍ന്ന് ജപ്പാന്‍റെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് ആറ് ലക്ഷത്തോളം പേരോട് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ ഉത്തരവിട്ടു. കനത്തമഴയില്‍ ഇതുവരെ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. ഒരാളെ കാണാതായിട്ടുണ്ട്. സഗ, ഫുകു ഓക്ക, നാഗസാക്കി മേഖലകളില്‍ കനത്ത മഴയെത്തുടര്‍ന്ന് നദികള്‍ കര കവിഞ്ഞൊഴുകുകയാണ്.
പ്രളയത്തില്‍ പ്രധാന റെയില്‍വെ സ്‌റ്റേഷനുകളൊക്കെ വെള്ളത്തിനടിയിലായതിനാല്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി റദ്ദ് ചെയ്തിട്ടുണ്ട്. കൂടാതെ പലയിടത്തും മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. വെള്ളിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.