ETV Bharat / international

ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നെതന്യാഹുവിന് അനുമതി

മെയ് 13ന് നെതന്യാഹു സത്യപ്രതിജ്ഞ ചെയ്യും.

ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നെതന്യാഹുവിന് അനുമതി  ബെഞ്ചമിന്‍ നെതന്യാഹു  ഇസ്രയേല്‍  Israeli SC allows Netanyahu to form government  Benjamin Netanyahu  Israel
ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നെതന്യാഹുവിന് അനുമതി
author img

By

Published : May 7, 2020, 9:29 AM IST

ജറുസലേം: ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് അനുമതി നല്‍കി സുപ്രീം കോടതി. അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കെ അദ്ദേഹത്തിനെ അയോഗ്യനാക്കണമെന്ന് കാണിച്ചുള്ള ഹര്‍ജികളും സുപ്രീം കോടതി നിരസിച്ചു. മെയ് 13ന് നെതന്യാഹു സത്യപ്രതിജ്ഞ ചെയ്യും. രാഷ്‌ട്രീയ എതിരാളി ബെന്നി ഗാന്‍റ്‌സുമായി കഴിഞ്ഞ മാസം രൂപം നല്‍കിയ സഖ്യ സര്‍ക്കാറിന് അധികാരത്തില്‍ തുടരാന്‍ കഴിയില്ല.

കൈക്കൂലി ,വഞ്ചന, വിശ്വാസ ലംഘനം എന്നീ ആരോപണങ്ങളില്‍ നെതന്യാഹുവിനെതിരായ വിചാരണ മെയ്‌ 24 ന് ആരംഭിക്കും. 18 മാസം നെതന്യാഹു അധികാരത്തില്‍ തുടരുകയും പിന്നീട് ഗാന്‍റ്സിന് അധികാരം കൈമാറുകയും ചെയ്യും. അതുവരെ ഇസ്രയേലിന്‍റെ പ്രതിരോധ മന്ത്രിയായി ഗാന്‍റ്‌സ് അധികാരത്തില്‍ തുടരും. വിദേശകാര്യ മന്ത്രിയായി ബ്ലൂ ആന്‍റ് വൈറ്റ് പാര്‍ട്ടിയുടെ ആഷ്‌കെനാസിയും അധികാരമേല്‍ക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.