ജറുസലേം: ചെക്ക് പോയിന്‍റിലേക്ക് വാഹനം ഇടിച്ച് കയറ്റി പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചയാളെ വെടിവച്ച് കൊന്നതായി ഇസ്രായേൽ പൊലീസ് പറഞ്ഞു. ജറുസലേമിന് കിഴക്ക് മാലെ അദുമിമിന്‍റെ സെറ്റിൽമെന്‍റിന് സമീപമാണ് സംഭവം. ആക്രമണത്തില്‍ പൊലീസുകാരന് പരിക്കേറ്റു. സംഭവസ്ഥലത്ത് നിന്നും പൊലീസ് പൈപ്പ് ബോംബ് കണ്ടെത്തി. നിയന്ത്രണം വിട്ട വാൻ പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചിട്ട ശേഷം വാഹനത്തിൽ നിന്നും ചാടി ഇറങ്ങിയ അക്രമി കത്രിക പോലെ തോന്നിക്കുന്ന ആയുധം ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തെ മറ്റൊരു ഉദ്യോഗസ്ഥൻ അക്രമിയെ വെടിവച്ച് കൊന്നു.
ഇസ്രായേലില്‍ പൊലീസുകാരനെ കുത്തിയ ആളെ വെടിവച്ച് കൊന്നു - ജറുസലേം
നിയന്ത്രണം വിട്ട വാൻ പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചിട്ട ശേഷം വാഹനത്തിൽ നിന്നും ചാടി ഇറങ്ങിയ അക്രമി കത്രിക പോലെ തോന്നിക്കുന്ന ആയുധം ഉപയോഗിച്ച് പൊലീസ് ഉദ്രോഗസ്ഥനെ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തെ മറ്റൊരു ഉദ്യോഗസ്ഥൻ അക്രമിയെ വെടിവച്ച് കൊന്നു.