ടെഹ്റാന്‍: ഇറാനിൽ ഇതുവരെ കൊവിഡ് ബാധിച്ച് 29,070 പേർ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 254 പേരാണ് മരിച്ചത്. 411,840 പേർ രോഗമുക്തരായപ്പോള്‍ 4,570 പേർ തീവ്രപരിചരണ വിഭാഗങ്ങളിൽ തുടരുകയാണ്. ചൊവ്വാഴ്ച വരെ ഇറാനിൽ 4,369,622 കൊവിഡ് പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 19 നാണ് ഇറാനില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ്-19 പകർച്ചവ്യാധിയെ നേരിടാൻ ഇറാനും ചൈനയും പരസ്പര സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫെബ്രുവരി പകുതിയോടെ, ചൈനയിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന്‍റെ ആദ്യഘട്ടത്തിൽ, ഇറാൻ ചൈനക്ക് എല്ലാ പിന്‍തുണയും വാഗ്ദാനം ചെയ്തിരുന്നു. ഇതിന് പകരമായി ചൈന നിരവധി മെഡിക്കൽ സാധനങ്ങൾ ഇറാനിലേക്ക് എത്തിച്ചു. ഫെബ്രുവരി 29 ന്, അഞ്ചംഗ ചൈനീസ് മെഡിക്കൽ സംഘം ഒരു മാസത്തെ ദൗത്യവുമായി ഇറാൻ സന്ദർശിക്കുകയും ചെയ്തിരുന്നു.
ഇറാനില്‍ 4,108 പുതിയ കൊവിഡ് കേസുകൾ - ഇറാന്‍
കൊവിഡ്-19 പകർച്ചവ്യാധിയെ നേരിടാൻ ഇറാനും ചൈനയും പരസ്പര സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
![ഇറാനില്‍ 4,108 പുതിയ കൊവിഡ് കേസുകൾ Iran reports 4,108 new COVID-19 cases, 508,389 in total COVID-19 508,389 in total health ministry Corona Virus ഇറാനില്‍ 4,108 പുതിയ കോവിഡ് -19 കേസുകൾ, ആകെ 5,08,389 രോഗ ബാധിതര്‍ കോവിഡ് -19 ഇറാന്‍ കൊറോണ വൈറസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9162627-963-9162627-1602591702237.jpg?imwidth=3840)