ടെഹ്റാന്‍: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറാനില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 116 പേര്‍. ഇതോടെ ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9623 ആയി ഉയര്‍ന്നുവെന്ന് ആരോഗ്യമന്ത്രാലയം വക്താവ് സിമ സദാത് ലാരി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2300 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 163591 പേര്‍ രോഗവിമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം വക്താവ് അറിയിച്ചു.
ജൂൺ 14 മുതൽ ഇറാൻ പ്രതിദിനം നൂറിലധികം മരണങ്ങളാണ് രേഖപ്പെടുത്തുന്നത്. ആരാധനാലയങ്ങളും റസ്റ്റോറന്‍റുകളും വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതിനെ തുടര്‍ന്നാണ് ജൂൺ തുടക്കം മുതല്‍ ദിവസേനയുള്ള കേസുകൾ ക്രമാതീതമായി വര്‍ധിക്കാന്‍ തുടങ്ങിയത്.