മാലിദ്വീപ് : ഇന്ത്യയുടെ നാവിക കപ്പലായ ഐഎൻഎസ് ഐരാവത് 250 ഓളം ഇന്ത്യക്കാരുമായി മാലിയിൽ നിന്ന് തമിഴ്നാട്ടിലെ തൂത്തുക്കുടിയിലേക്ക് യാത്ര തിരിച്ചു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മാലിദ്വീപിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ സമുദ്ര സേതു ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിലാണ് ഇന്ത്യയിലെത്തിക്കുന്നത്. യാത്രക്കാർക്ക് ഭക്ഷ്യ പാക്കറ്റുകൾ നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ജൂൺ 20 നാണ് ഐഎൻഎസ് ഐരാവത് മാലിദ്വീപിൽ എത്തിയത്. കൊച്ചി, തൂത്തുക്കുടി തുറമുഖങ്ങളിലേക്ക് ഇതിനോടകം 2,874 പേരെ ഐഎൻഎസ് ജലാശ്വയും മഗറും ചേർന്ന് മാലിദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് എത്തിച്ചിട്ടുണ്ട്.
മാലിദ്വീപിൽ നിന്നും ഐഎൻഎസ് ഐരാവത് യാത്ര തിരിച്ചു
ജൂൺ 20 നാണ് ഐഎൻഎസ് ഐരാവത് മാലിദ്വീപിൽ എത്തിയത്.