ജക്കാർത്ത: ഓക്‌സിജൻ കോൺസെൻട്രേറ്ററുകളുമായി ഇന്ത്യൻ നാവികസേന കപ്പൽ ഐഎൻഎസ് ഐരാവത് ഇന്തോനേഷ്യയിലെത്തി. 300 ഓക്‌സിജൻ കോൺസെൻട്രേറ്ററുകളും 100 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്‌സിജനുമായി തിരിച്ച കപ്പൽ ഞായറാഴ്‌ചയോടെയാണ് ഇന്തോനേഷ്യയിലെത്തിയത്. ബഹ്‌റിനിലെ ഇന്ത്യൻ എംബസി ഇക്കാര്യം ട്വിറ്ററിലുടെ അറിയിച്ചു.
ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ സാംസ്‌കാരികവും വാണിജ്യപരവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ഇൻഡോ-പസഫിക് സമുദ്രമേഖലയിൽ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിച്ചുവരുന്നതായും എംബസിയുടെ ഒരു പ്രസ്‌താവനയിൽ പറയുന്നു.
-
INS Airavat reaches #Indonesia, carrying 300 oxygen concentrators and 100 MT of Liquid Medical Oxygen (LMO). #India #United #COVID19 #VaccineMaitri#IndianNavy @IndianDiplomacy @bna_ar @MEAIndia @MOH_Bahrain @NHRABahrain @indiannavy pic.twitter.com/wJKwO60jGf
— India in Bahrain (@IndiaInBahrain) July 25, 2021 " class="align-text-top noRightClick twitterSection" data="
">INS Airavat reaches #Indonesia, carrying 300 oxygen concentrators and 100 MT of Liquid Medical Oxygen (LMO). #India #United #COVID19 #VaccineMaitri#IndianNavy @IndianDiplomacy @bna_ar @MEAIndia @MOH_Bahrain @NHRABahrain @indiannavy pic.twitter.com/wJKwO60jGf
— India in Bahrain (@IndiaInBahrain) July 25, 2021INS Airavat reaches #Indonesia, carrying 300 oxygen concentrators and 100 MT of Liquid Medical Oxygen (LMO). #India #United #COVID19 #VaccineMaitri#IndianNavy @IndianDiplomacy @bna_ar @MEAIndia @MOH_Bahrain @NHRABahrain @indiannavy pic.twitter.com/wJKwO60jGf
— India in Bahrain (@IndiaInBahrain) July 25, 2021
അതേസമയം ദ്വീപസമൂഹത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 45,416 പേർക്ക് കൂടി കൊവിഡ് ബാധിച്ചതായി ഇന്തോനേഷ്യൻ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ഇതോടെ പ്രദേശത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,127,826 ആയി ഉയർന്നു. രാജ്യത്തെ 34 പ്രവിശ്യകളിലേക്കും കൊവിഡ് ബാധിച്ചതായും അതിവേഗ വ്യാപനശേഷിയുള്ള ഡെൽറ്റ വേരിയന്‍റിന്‍റെ സാന്നിധ്യം ചില പ്രദേശങ്ങളിൽ കേസുകളുടെ വർധനവിന് കാരണമായതായും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ALSO READ:'രാജ്യം എപ്പോഴും ഒന്നാമത്'; മന്‍ കി ബാത്തിൽ പ്രധാനമന്ത്രി